- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിൽ സ്ഥാപിച്ചിരുന്ന കാത്തലിക് പ്രതിമകളും പ്രാർത്ഥനകൾക്കും വിലക്കേർപ്പെടുത്താൻ നിർദ്ദേശം നല്കി സിസിലിയിലെ സ്കൂൾടീച്ചറുടെ നിർദ്ദേശം; സ്‌കൂളിലെ പുതിയ സർക്കുലർ വിവാദത്തിലേക്ക്
ഇറ്റലിയിലെ സിസിലി പ്രദേശത്തുള്ള സ്‌കൂളിലെ പ്രധാന അദ്ധ്യാപക പുറത്തിറക്കിയ പുതിയ സർക്കുലർ രാജ്യത്ത് വിവാദം സൃഷ്ടിക്കുന്നു. സ്‌കൂളിൽ സ്ഥാപിച്ചിരുന്ന കാത്തലിക് പ്രതിമകളും പ്രാർത്ഥനകളും നീക്കണമെന്നാണ് സ്‌കൂൾ സർക്കുലറിലൂടെ ടീച്ചർ അറിയിച്ചത്. ഇതാണ് പുതിയ വിവാദത്തിന് തിരകൊളുത്തിയത്. പാലേറോ റാഗുസി മോൾട്ടീ പ്രൈമർ സ്‌കൂളിലെ പ്രഥാന അദ്ധ്യാപകയായ നിക്കോളോ ലാ റോക്കായാണ് വിവാദമായ സർക്കുലർ ഇറക്കിയത്. സർക്കുലറിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് അദ്ധ്യാപകർ ക്ലാസ് തുടങ്ങുന്നതിന് മുമ്പോ അവസാനിക്കുമ്പോഴോ ഭക്ഷണത്തിന് മുമ്പോ പിന്നാലെയോ പ്രാർത്ഥനകൾ നടത്താൻ പാടില്ല. കൂടാതെ സ്‌കൂളിൽ സ്ഥാപിച്ചിരുന്ന കന്യാമറിയത്തിന്റെ യും പോപ്പ് ഫ്രാൻസിസിന്റെയും പ്രതിമകൾ മാറ്റണമെന്നും നിർദ്ദേശമുണ്ട്. നിയമപ്രകാരം സ്‌കൂൾ പഠനസമയത്ത് മതപരമയാ കാര്യങ്ങൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതാണ്. ഈ നിയമങ്ങൾ നടപ്പിൽ വരുത്തുകയാണ് സ്‌കൂളിലെ പ്രധാന അദ്ധ്യാപിക ചെയ്തിരിക്കുന്നതെന്നാണ് അനുകൂല വാദികൾ വാദിക്കുന്നു.എന്നാൽ പുതിയ സർക്കുലറിനെതിരെ ചില രാഷ്
ഇറ്റലിയിലെ സിസിലി പ്രദേശത്തുള്ള സ്‌കൂളിലെ പ്രധാന അദ്ധ്യാപക പുറത്തിറക്കിയ പുതിയ സർക്കുലർ രാജ്യത്ത് വിവാദം സൃഷ്ടിക്കുന്നു. സ്‌കൂളിൽ സ്ഥാപിച്ചിരുന്ന കാത്തലിക് പ്രതിമകളും പ്രാർത്ഥനകളും നീക്കണമെന്നാണ് സ്‌കൂൾ സർക്കുലറിലൂടെ ടീച്ചർ അറിയിച്ചത്. ഇതാണ് പുതിയ വിവാദത്തിന് തിരകൊളുത്തിയത്.
പാലേറോ റാഗുസി മോൾട്ടീ പ്രൈമർ സ്‌കൂളിലെ പ്രഥാന അദ്ധ്യാപകയായ നിക്കോളോ ലാ റോക്കായാണ് വിവാദമായ സർക്കുലർ ഇറക്കിയത്. സർക്കുലറിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് അദ്ധ്യാപകർ ക്ലാസ് തുടങ്ങുന്നതിന് മുമ്പോ അവസാനിക്കുമ്പോഴോ ഭക്ഷണത്തിന് മുമ്പോ പിന്നാലെയോ പ്രാർത്ഥനകൾ നടത്താൻ പാടില്ല.
കൂടാതെ സ്‌കൂളിൽ സ്ഥാപിച്ചിരുന്ന കന്യാമറിയത്തിന്റെ യും പോപ്പ് ഫ്രാൻസിസിന്റെയും പ്രതിമകൾ മാറ്റണമെന്നും നിർദ്ദേശമുണ്ട്. നിയമപ്രകാരം സ്‌കൂൾ പഠനസമയത്ത് മതപരമയാ കാര്യങ്ങൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതാണ്. ഈ നിയമങ്ങൾ നടപ്പിൽ വരുത്തുകയാണ് സ്‌കൂളിലെ പ്രധാന അദ്ധ്യാപിക ചെയ്തിരിക്കുന്നതെന്നാണ് അനുകൂല വാദികൾ വാദിക്കുന്നു.എന്നാൽ പുതിയ സർക്കുലറിനെതിരെ ചില രാഷ്ട്രീയ നേതാക്കളുൾപ്പെടെ രംഗത്തെത്തിക്കഴിഞ്ഞു.