- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റാലിയൻ കൊലയാളികളെ രക്ഷിക്കാൻ സോണിയ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവർ അറിയുന്നുണ്ടോ ഇതു വല്ലതും? നാലുമാസത്തെ അവധിക്ക് പോയ കൊലയാളി ഇനി തിരിച്ചു വരില്ല; രണ്ടാമനും ഉടൻ ഇന്ത്യ വിടും
ന്യൂഡൽഹി: കൊല്ലം തീരത്ത് മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതിയായ ഇറ്റാലിയൻ നാവികൻ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഇറ്റലി. ഇറ്റാലിയൻ നാവികരെ രക്ഷിക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ശ്രമിച്ചതായി വിമർശനം ഉയർന്നിരുന്നു. ഇത് വലിയ വിവാദവുമായി. എന്നാൽ മന്മോഹൻ സിങ് സർക്കാരിന് പകരം അധ

ന്യൂഡൽഹി: കൊല്ലം തീരത്ത് മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതിയായ ഇറ്റാലിയൻ നാവികൻ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഇറ്റലി. ഇറ്റാലിയൻ നാവികരെ രക്ഷിക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ശ്രമിച്ചതായി വിമർശനം ഉയർന്നിരുന്നു. ഇത് വലിയ വിവാദവുമായി. എന്നാൽ മന്മോഹൻ സിങ് സർക്കാരിന് പകരം അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങൾ കാത്ത് സൂക്ഷിക്കാൻ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ഇതോടെയാണ് നാവികന് നാട്ടിലേക്ക് മടങ്ങാനായത്.
മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഇറ്റലിയിലേക്ക് മടങ്ങിയ മാസിമിലാനോ ലത്തോറെ മടങ്ങില്ലെന്നാണ് ഇറ്റാലിയൻ സെനറ്റിന്റെ പ്രതിരോധ കമ്മിറ്റി തലവൻ അറിയിച്ചത്. നാല് മാസത്തെ ജാമ്യത്തിൽ 2014 സെപ്റ്റംബർ 12നാണ് മാസിമിലാനോ ജന്മനാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് സൗകര്യം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കാലാവധി അവസാനിക്കുന്നതിനാൽ സുപ്രീംകോടതി ബുധനാഴ്ച ഇത് സംബന്ധിച്ച വാദം കേൾക്കും. അപേക്ഷയെ സർക്കാർ എതിർക്കാത്തതിനെ തുടർന്ന് ലത്തോറെയുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ച് കഴിഞ്ഞ ജൂലായ് 13ന് സുപ്രീംകോടതി ആറ് മാസം കൂടി ഇയാൾക്ക് അവധി അനുവദിച്ചിരുന്നു.
ഇന്ത്യയിൽ വിദഗ്ധ ചികിൽസ ഇതിന് ലഭ്യമാണ്. എന്നിട്ടും ഇറ്റലിയിലേക്ക് പോകാൻ അനുവദിച്ചത് ദുരൂഹമാണ്. കേസിലെ മറ്റൊരു പ്രതിയായ സാൽവത്തോർ ജിറോൺ ഇപ്പോഴും ഇന്ത്യയിലാണ്. ഇയാളെ ജന്മനാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമം നടക്കുന്നതായും സെനറ്റർ നിക്കോൾ ലത്തോറെ ഇറ്റലിയുടെ അൻസ വാർത്താഏജൻസിയോട് പറഞ്ഞു. ഇതോടെ കേന്ദ്ര സർക്കാരിന് നേരെ ചില സംശയങ്ങളും ഉയരുന്നു. നാവികലെ അന്താരാഷ്ട്ര കോടതിയിൽ വിചാരണയ്ക്ക് വിധേയമാക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. അത് അംഗീകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ
2012 ഫെബ്രുവരി 15ന് കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മുദാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ, കന്യാകുമാരി ഇരയിമ്മൻതുറ കോവിൽവിളാകത്ത് അജീഷ് (പിങ്കു) എന്നിവരെ കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നത്. നീണ്ടകരയിൽ നിന്ന് പുറപ്പെട്ട സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്നവരെ എന്റിക്ക ലെക്‌സി കപ്പലിലെത്തിയവരാണ് വെടിവച്ചത്.
അന്തർദേശീയ ആർബിട്രേഷൻ ഉപയോഗപ്പെടുത്തി ഇറ്റലി സമീപിച്ചതിനാൽ കടൽനിയമങ്ങളെ സംബന്ധിച്ച ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം നാവികരുടെ വിചാരണ സുപ്രീംകോടതി നിറുത്തിവച്ചിരുന്നു.

