- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്ക് ചെവികൊടുക്കാതെ സിസ്റ്റർ ക്രിസ്റ്റീന; ഇറ്റലിയിലെ പാടുന്ന കന്യാസ്ത്രീയുടെ ആദ്യ ആൽബം പുറത്തിറങ്ങി
റോം: വിവാദങ്ങൾക്കും അനുമോദനങ്ങൾക്കും നടുവിൽ സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം റിലീസ് ചെയ്തു. പോപ്പ് താരം മഡോണയുടെ ലൈക്ക് എ വിർജിൻ എന്ന 1984-ലെ പ്രശസ്തമായ ഗാനം ഉൾപ്പെടുത്തിയെന്ന ഒറ്റക്കാരണം കൊണ്ടു തന്നെ വിവാദങ്ങൾ സൃഷ്ടിച്ച ആൽബം പക്ഷേ, ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ദ വോയ്‌സ് ഇറ്റലി എന്ന റിയാലിറ്റി ഷോയിലൂടെ ഗ്ല
റോം: വിവാദങ്ങൾക്കും അനുമോദനങ്ങൾക്കും നടുവിൽ സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം റിലീസ് ചെയ്തു. പോപ്പ് താരം മഡോണയുടെ ലൈക്ക് എ വിർജിൻ എന്ന 1984-ലെ പ്രശസ്തമായ ഗാനം ഉൾപ്പെടുത്തിയെന്ന ഒറ്റക്കാരണം കൊണ്ടു തന്നെ വിവാദങ്ങൾ സൃഷ്ടിച്ച ആൽബം പക്ഷേ, ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ദ വോയ്‌സ് ഇറ്റലി എന്ന റിയാലിറ്റി ഷോയിലൂടെ ഗ്ലോബൽ ഇന്റർനെറ്റ് സെൻസേഷനായി മാറിയ സിസ്റ്റർ ക്രിസ്റ്റീനയുടെ മിക്ക ഗാനങ്ങളും യൂട്യൂബിൽ ലക്ഷക്കണക്കിന് ആൾക്കാരാണ് ശ്രവിച്ചത്. മഡോണയുടെ മാത്രമല്ല, അലീഷ്യ കീസിന്റെ നോ വൺ, ബോൺ ജോവിസിന്റെ ലിവിങ് ഓൺ ദ പ്രെയർ തുടങ്ങിയ ഗാനങ്ങളും സിസ്റ്റർ ക്രിസ്റ്റീനയുടെ ഹിറ്റ് ഗാനങ്ങളാണ്.
മഡോണയുടെ ലൈക്ക് എ വിർജിൻ എന്ന ഗാനം ഉൾപ്പെടുത്തിയത് സിസ്റ്റർ ക്രിസ്റ്റീനയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. എന്നാൽ വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ സിസ്റ്റർ ക്രിസ്റ്റീന ഇവയെല്ലാം സൗമ്യതയോടെയാണ് സ്വീകരിച്ചത്. ലൈക്ക് എ വിർജിൻ ഒരാളെ ആത്മീയമായി പുനർജീവിപ്പിക്കാൻ സാധിക്കുന്ന ഗാനമെന്നതിനാലാണ് താൻ അത് തെരഞ്ഞെടുത്തത് എന്നാണ് സിസ്റ്റർ ക്രിസ്റ്റീനയുടെ വാദം. പോപ്പ് ഗാനമാണെങ്കിലും ഗാനചിത്രീകരണത്തിൽ തികഞ്ഞ അച്ചടക്കമാണ് ഈ ഇരുപത്താറുകാരി സ്വീകരിച്ചിരിക്കുന്നത്. മഡോണ ഗാനരംഗം ചിത്രീകരിക്കാൻ സ്വീകരിച്ച വെനീസ് നഗരം തന്നെയാണ് സിസ്റ്റർ ക്രിസ്റ്റീനയും ഗാനരംഗത്തിനായി തെരഞ്ഞെടുത്തത്. എന്നാൽ പാട്ടുപാടി ദൈവിക സ്‌നേഹം പരത്തി വെനീസ് നഗരത്തിലൂടെ നടക്കുന്ന സിസ്റ്റർ ക്രിസ്റ്റീനയെയാണ് ഈ ഗാനരംഗത്ത് നമുക്ക് കാണാൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ ഗാനരംഗം കാണുന്ന ആരുടേയും വായടയ്ക്കാൻ പര്യാപ്തമാണ് ഗാനചിത്രീകരണവും എന്നതാണ് സിസ്റ്റർ ക്രിസ്റ്റീനയുടെ വിജയം.
സിസ്റ്ററിന്റെ കന്നി ആൽബത്തിന് സാക്ഷാൻ മഡോണയുടെ പ്രശംസയും ലഭിച്ചു കഴിഞ്ഞു. ട്വിറ്ററിൽ പ്രശംസ പോസ്റ്റ് ചെയ്ത മഡോണ, സിസ്റ്റർ ക്രിസ്റ്റീനയും താനുമായി ഇരിക്കുന്ന ഒരു മോൺട്ടാഷ് ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലൈക്ക് എ വിർജിൻ ആൽബത്തിന്റെ കവർ ഗാനമാണെങ്കിലും പത്തു പ്രശസ്ത പോപ്പ് ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് സിസ്റ്റർ ക്രിസ്റ്റീന തന്റെ കന്നി ആൽബത്തിൽ.