- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയാൻ നിരത്തുകളിലും ഇനി ഡ്രൈവറില്ലാ കാറുകൾ ഓടിത്തുടങ്ങും; ഡ്രൈവറില്ലാ കാറുകൾക്ക് റോഡ് ടെസ്റ്റിന് അനുമതി നല്കി ഇറ്റാലിയൻ പാർലമെന്റ്
ഇംഗ്ലണ്ട്, സ്വീഡൻ തുടങ്ങിയ നിരത്തുകളിൽ ഇടംപിടിച്ച ഡ്രൈവറില്ലാ കാറുകൾ ഇനി ഇറ്റലിയിലെ റോഡുകളിലും ഓടിത്തുടങ്ങും. രാജ്യത്ത് ഡ്രൈവറില്ലാ കാറുകൾക്ക് റോഡ് ടെസ്റ്റിന് അനുമതി നല്കാൻ ഇറ്റാലിയൻ പാർലമെന്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചു. ടെസ്റ്റിന് ശേഷം രാജ്യത്തെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ കാറുകളും ഓടിത്തുടങ്ങും. റൊബോട്ടിക്ക് ഡ്രൈവിങ് ടെക്‌നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറിൽ സ്റ്റിയറിങ്ങിന്റെയോ ബ്രേക്ക് പെഡലിന്റെയോ ആവശ്യമില്ലെങ്കിലും പരീക്ഷണ കാലഘട്ടത്തിൽ അവ കാറിൽ ഉണ്ടാകും. അടിയന്തരഘട്ടങ്ങളിൽ ഇടപെടാനായി തൽക്കാലം ഓരോ ഡ്രൈവർമാരെയും നിയോഗിച്ചിട്ടുണ്ട്. കാറിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമായിരിക്കും ഇത് നിരത്തുകളിലിറക്കുകയെന്ന് ഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്. വെയ്മോ,ടസ്ല, ആപ്പിൾ, ലിഫ്റ്റ്, ഉബർ, ഇന്റൽ, ജനറൽ മോട്ടോഴ്സ്, ഡെൽഫി തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഓട്ടോമേറ്റഡ് വാഹനങ്ങൾ അവതരിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഗൂഗിൾ വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ കാറുകൾ പൊതു നിരത്തിൽ .ഇടംപിടിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട്, സ്വീഡൻ തുടങ്ങിയ നിരത്തുകളിൽ ഇടംപിടിച്ച ഡ്രൈവറില്ലാ കാറുകൾ ഇനി ഇറ്റലിയിലെ റോഡുകളിലും ഓടിത്തുടങ്ങും. രാജ്യത്ത് ഡ്രൈവറില്ലാ കാറുകൾക്ക് റോഡ് ടെസ്റ്റിന് അനുമതി നല്കാൻ ഇറ്റാലിയൻ പാർലമെന്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചു. ടെസ്റ്റിന് ശേഷം രാജ്യത്തെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ കാറുകളും ഓടിത്തുടങ്ങും.
റൊബോട്ടിക്ക് ഡ്രൈവിങ് ടെക്‌നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറിൽ സ്റ്റിയറിങ്ങിന്റെയോ ബ്രേക്ക് പെഡലിന്റെയോ ആവശ്യമില്ലെങ്കിലും പരീക്ഷണ കാലഘട്ടത്തിൽ അവ കാറിൽ ഉണ്ടാകും. അടിയന്തരഘട്ടങ്ങളിൽ ഇടപെടാനായി തൽക്കാലം ഓരോ ഡ്രൈവർമാരെയും നിയോഗിച്ചിട്ടുണ്ട്. കാറിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമായിരിക്കും ഇത് നിരത്തുകളിലിറക്കുകയെന്ന് ഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്.
വെയ്മോ,ടസ്ല, ആപ്പിൾ, ലിഫ്റ്റ്, ഉബർ, ഇന്റൽ, ജനറൽ മോട്ടോഴ്സ്, ഡെൽഫി തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഓട്ടോമേറ്റഡ് വാഹനങ്ങൾ അവതരിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഗൂഗിൾ വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ കാറുകൾ പൊതു നിരത്തിൽ .ഇടംപിടിച്ചിട്ടുണ്ട്.