- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയാളികളെ രക്ഷിക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഫോൺ കോൾ; കോടതി കാര്യത്തിൽ ഇടപെടില്ലെന്നു തീർത്തു പറഞ്ഞു മോദി
ന്യൂഡൽഹി: കടൽക്കൊലകേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് മറ്റിയോ റെൻസി ഇക്കാര്യം പറഞ്ഞത്. കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് അന്വേഷിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി കേസിൽ എത്രയും

ന്യൂഡൽഹി: കടൽക്കൊലകേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് മറ്റിയോ റെൻസി ഇക്കാര്യം പറഞ്ഞത്. കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് അന്വേഷിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി കേസിൽ എത്രയും പെട്ടെന്നൊരു പോസിറ്റീവായ ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയും പങ്കു വച്ചു.
അതേ സമയം ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ അഭ്യർഥന പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. രണ്ടു രാജ്യങ്ങളും ഒരുമിച്ച് സഹകരിച്ചാൽ മാത്രമേ പ്രശ്‌നം വളരെ എളുപ്പത്തിൽ തീർപ്പാക്കാൻ പറ്റുകയുള്ളൂ എന്ന് മോദി പറഞ്ഞു. പ്രശ്‌നം കോടതിയുടെ പരിഗണനയിലാണെന്നു മോദി ചൂണ്ടിക്കാട്ടി. നിയമം നിയമത്തിന്റെ വഴിക്കുപോകും. ഉചിതമായ സമയത്ത് കോടതി വിധി ഉണ്ടാകുമെന്നും ഇന്ത്യയുടെ ജുഡിഷ്യറി സംവിധാനം വളരെ സ്വതന്തമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര കാര്യങ്ങളിലും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചതായി ഇറ്റാലിയൻ പ്രതിനിധികൾ പറയുന്നു. നേരത്തെ ഈ വിഷയത്തിൽ ഇറ്റലിയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ചർച്ച നടത്തിയിരുന്നു.
2012 ഫെബ്രുവരി 15നാണ് കടലിൽ വെടിവെപ്പുണ്ടായത്. രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികരായ ലത്തോറെ മാസിമിലിയാനോ. സാൽവത്താറെ ജിറോണ എന്നിവർ വെടിവച്ചുകൊന്നു എന്നാണ് കേസ്.

