ടാക്‌സി നിയമങ്ങളിൽ നടപ്പിലാക്കേണ്ട ഭേഗഗതികളിൽ ഗതാഗത മന്ത്രാലയം കാലതാമസം വരുത്തുന്നതിൽ പ്രതിഷേധവുമായി ഇറ്റാലിയൻ ടാക്‌സി ഡ്രൈവർമാർ സമരത്തിന് ആഹ്വാനം ചെയ്തു. അടുത്ത മാസം 7 നാണ് ഡ്രൈവർമാർ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

1992 ൽ നിലവിൽ വന്ന നിയമങ്ങളിൽ വേണ്ട പരിഷ്‌കാരം വരുത്തണമെന്നാണ് ഡ്രൈവേഴ്‌സ് യൂണിയന്റെ ആവശ്യം. മാർച്ച് മാസത്തിൽ ഡ്രൈവർമാർ 6 ദിവസത്തെ സമരം നടത്തിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും സമരഭീഷണി മുഴക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നത് സംബന്ധിച്ചുള്ള നിയമങ്ങൾ താരിഫുകൾക്കും ലൈസൻസുകൾക്കും വിധേയകമാക്കണമെന്നാണ് ആവശ്യം.

നിലവിൽ എൻസിസി എ്ന്നപേരിൽ സ്വകാര്യ ടാക്‌സി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഇവർക്ക് ചെറിയ ടൗണുകളിൽ വേണ്ട ലൈസൻസുകൾ ചെലവ് കുറഞ്ഞ രീതിയിൽ ലഭിക്കുകയും ചെയ്യുന്നുണ്ട്