വിന്റർ അവധി കഴിഞ്ഞുള്ള ആദ്യ ദിനം വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ സമരം മൂലം ക്ലാസുകൾ മുടങ്ങി. ഇന്നലെ ആയിരക്കണക്കിന് വരുന്ന സ്‌കൂൾ അദ്ധ്യാപകരുടെ നിയമാറ്റത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയത്. ആയിരത്തോളം വരുന്ന കരാറുകളെ ബാധിക്കുന്ന തരത്തിൽ നിയമമാറ്റം നടത്തുന്നതിനെതിരെയാണ് അദ്ധ്യാപകർ സമരം നടത്തിയത്.

ഒരു ദിവസം നീണ്ട് നിന്ന സമരത്തില്ൃ 20,000 ത്തോളം ഇൻഫന്റ് , ജൂനിയർ അദ്ധ്യാപകർ പങ്കെടുത്തു. സമരത്തിന് പുറമേ പ്രതിഷേധക്കാർ റോമിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുമ്പിലും ടൂറിൻ, മിലാൻ, ബോലോഗ്ന തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

കഴിഞ്ഞമാസാണ് ഇറ്റലിയെ അഡ്‌മിനിസ്‌ട്രേറ്റീവ് കോടതി അറിയിച്ചത് അദ്ധ്യാപകരായി ജോലി ചെയ്യാൻ ഡിപ്ലോമാ മാത്രം പോരാ യൂണിവേഴ്‌സിറ്റി ഡിഗ്രി കൂടി ഉണ്ടായിരിക്കണമെന്ന്. ഇത്തരക്കാർ പബ്ലിക് സ്‌കൂളുകളിൽ സ്ഥിരജോലിക്ക് അർഹരായിരിക്കില്ലെന്നും അറിയിച്ചിരുന്നു. ഇപ്പോൾ ഇറ്റലിയെ പ്രൈമറി സ്‌കൂളുകൾക്ക് പഴയ രീതിയിലുള്ള ടീച്ചേഴ്‌സ് ട്രെയിനിങ് ഡിപ്പോമ ഉള്ളവർക്ക് അദ്ധ്യാപകരായി കയറാൻ സാഘിക്കും. ഇതിന് ശേഷം മൂന്ന് വർഷം സേവനത്തിന് ശേഷം ഇവർക്ക് സ്ഥിര ജോലിയാകാറുമാണ് പതിവ്. എന്നാൽ ഇനി മുതൽ യൂണിവേഴ്‌സിറ്റി ഡിഗ്രി വേണമെന്നാണ് തീരുമാനം.

പുതിയ തീരുമാനം നിരവധി അദ്ധ്യാപകരെ ബാധിക്കുമെന്നും,ഇവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് യൂണിയന്റെ ആവശ്യം.