- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
19 വയസ്സ് മുതൽ പത്ത് വർഷം രഹസ്യ നിലവറയിൽ അടച്ച് അലോഷ്യോ റൊസാരിയോയുടെ ലൈംഗിക പീഡനം; ഇതിനിടയിൽ രണ്ട് പ്രസവം; കുട്ടികളുടെ മുന്നിലിട്ടും ബലാൽസംഘം; പൊലീസ് രക്ഷപ്പെടുത്തുമ്പോൾ മാറിടം മുറിച്ച നിലയിൽ; 52കാരന്റെ പ്രവർത്തിയിൽ ഞെട്ടി പൊലീസ്
റോം: കാർഡ്ബോർഡ് പെട്ടികളാൽ തയ്യാറാക്കിയ കിടക്ക. കസേരയിൽ ബക്കറ്റ് ഘടിപ്പിച്ച കക്കൂസ്. കട്ടിലിൽ കിടത്തി ചങ്ങലയിൽ പത്ത് വർഷം ലൈംഗിക പീഡനത്തിനിരയായത് ഓർക്കാൻ പോലും വയ്യാതിരിക്കുകയാണ് റൊമാനിയൻ പെൺകുട്ടി. 52 വയസ്സുകാരനായ ഇറ്റാലിയൻ സ്വദേശി അലോഷ്യോ റൊസാരിയോയുടെ ലൈംഗിക വൈകൃതത്തിന് 19 ാം വയസ്സു മുതൽ അടിമയായ പെൺകുട്ടിയുടെ കഥ ഞെട്ടലോടെയാണ് പൊലീസ് കേട്ടത്. അലോഷ്യോ റൊസാരിയോയുടെ ഭാര്യ കിടപ്പിലായതിനാൽ സഹായത്തിനായി 19 വയസ്സുള്ള റൊമാനിയൻ പെൺകുട്ടിയെ ജോലിക്കെടുത്തതായിരുന്നു, പിന്നീട് ഇയാളുടെ ഭാര്യ മരണപ്പെട്ടതോടെ .ഇതോടെ ഇയാൾ 19 കാരിയെ ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നു. ഇതിനായി ഇയാൾ വീടിനടിയിൽ രഹസ്യ നിലവറയുണ്ടാക്കി പെൺകുട്ടിയെ തടവിലാക്കി. തുടർന്ന ഇവിടെ വെച്ച് അലോഷ്യോ റൊസാരിയോ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. പത്ത് വർഷക്കാലം ക്രൂര പീഡനങ്ങളാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്. ലൈംഗിക പീഡനത്തിന് പുറമെ മർദ്ദനമുറകളും അലോഷ്യോയിൽ നിന്ന് അനുഭവിക്കേണ്ടി വന്നതായി യുവതി പറയുന്നു. എലികളും പ്രാണികളും വിഹരിക്ക
റോം: കാർഡ്ബോർഡ് പെട്ടികളാൽ തയ്യാറാക്കിയ കിടക്ക. കസേരയിൽ ബക്കറ്റ് ഘടിപ്പിച്ച കക്കൂസ്. കട്ടിലിൽ കിടത്തി ചങ്ങലയിൽ പത്ത് വർഷം ലൈംഗിക പീഡനത്തിനിരയായത് ഓർക്കാൻ പോലും വയ്യാതിരിക്കുകയാണ് റൊമാനിയൻ പെൺകുട്ടി. 52 വയസ്സുകാരനായ ഇറ്റാലിയൻ സ്വദേശി അലോഷ്യോ റൊസാരിയോയുടെ ലൈംഗിക വൈകൃതത്തിന് 19 ാം വയസ്സു മുതൽ അടിമയായ പെൺകുട്ടിയുടെ കഥ ഞെട്ടലോടെയാണ് പൊലീസ് കേട്ടത്.
അലോഷ്യോ റൊസാരിയോയുടെ ഭാര്യ കിടപ്പിലായതിനാൽ സഹായത്തിനായി 19 വയസ്സുള്ള റൊമാനിയൻ പെൺകുട്ടിയെ ജോലിക്കെടുത്തതായിരുന്നു, പിന്നീട് ഇയാളുടെ ഭാര്യ മരണപ്പെട്ടതോടെ .ഇതോടെ ഇയാൾ 19 കാരിയെ ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നു.
ഇതിനായി ഇയാൾ വീടിനടിയിൽ രഹസ്യ നിലവറയുണ്ടാക്കി പെൺകുട്ടിയെ തടവിലാക്കി. തുടർന്ന ഇവിടെ വെച്ച് അലോഷ്യോ റൊസാരിയോ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. പത്ത് വർഷക്കാലം ക്രൂര പീഡനങ്ങളാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്. ലൈംഗിക പീഡനത്തിന് പുറമെ മർദ്ദനമുറകളും അലോഷ്യോയിൽ നിന്ന് അനുഭവിക്കേണ്ടി വന്നതായി യുവതി പറയുന്നു. എലികളും പ്രാണികളും വിഹരിക്കുന്ന മുറിയിലാണ് പെൺകുട്ടിക്ക് ഈ പത്തു വർഷവും കഴിയേണ്ടി വന്നത്. ഇക്കാലയളവിലാണ് യുവതി രണ്ട് കുട്ടികൾക്ക് ജന്മം നൽകിയത്. പിന്നീട്, ഈ കുട്ടികളുടെ കൺമുന്നിലിട്ടായിരുന്നു അലോഷ്യോയുടെ പീഡനമത്രയും ഉണ്ടായത്.
രക്ഷപ്പെടുത്തുമ്പോൾ യുവതിയുടെ മാറിടം മുറിച്ച നിലയിലായിരുന്നു. ഇക്കാലയളവിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. താൻ ഒന്നു കുളിച്ചിട്ട് രണ്ടു വർഷമായെന്നും യുവതി പറഞ്ഞു. യുവതിയുടെ കുട്ടികൾ പോഷകാഹാരക്കുറവുമുലം അനാരോഗ്യത്തിന്റെ പിടിയിലാണ്.
അലൻഷ്യോ മുമ്പും പീഡനക്കേസിൽ പൊലീസ് പിടിയിലായിരുന്നു. മുമ്പ് ഒരു സ്ത്രീയെ പീഡിപ്പിച്ചതിന്റെ പേരിൽ 1995 ൽ ഇയാൾ പിടിക്കപ്പെട്ടിരുന്നു. അന്ന് അഞ്ച് വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എന്നാൽ നല്ല നടപ്പിനെ തുടർന്ന് 99 ൽ ജയിൽ മോചിതനായിരുന്നു അലോഷ്യോ റൊസാരിയോ.