- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചയുറക്ക സമയത്ത് പട്ടികുരച്ചു ശല്യം ചെയ്താൽ ഉടമയ്ക്ക് പിഴ; ഇറ്റലിയിൽ ഉച്ചസമയത്ത് പട്ടികുരയ്ക്കുന്നതിന് വിലക്ക്
റോം: ഇറ്റലിയിലെ സതേൺ പ്രൊവിൻസിലുള്ള കോൺട്രോൺ പട്ടണത്തിൽ ഉച്ചസമയത്ത് പട്ടി കുരച്ചാൽ ഇനി മുതൽ ഉടമയ്ക്ക് പിഴ ശിക്ഷ നേരിടേണ്ടി വരും. ഉച്ചയുറക്കം നിർബന്ധമാക്കിയിരിക്കുന്ന കോൺട്രോണിൽ ഉറങ്ങുന്നവർക്ക് ശല്യം ഉണ്ടാകുന്ന രീതിയിൽ പട്ടി കുരച്ചാൽ 20 യൂറോ മുതൽ 500 യൂറോ വരെയായിരിക്കും പിഴ നേരിടേണ്ടി വരുന്നത്. കോൺട്രോൺ മേയർ നിക്കോള പാസ്റ്റോർ
റോം: ഇറ്റലിയിലെ സതേൺ പ്രൊവിൻസിലുള്ള കോൺട്രോൺ പട്ടണത്തിൽ ഉച്ചസമയത്ത് പട്ടി കുരച്ചാൽ ഇനി മുതൽ ഉടമയ്ക്ക് പിഴ ശിക്ഷ നേരിടേണ്ടി വരും. ഉച്ചയുറക്കം നിർബന്ധമാക്കിയിരിക്കുന്ന കോൺട്രോണിൽ ഉറങ്ങുന്നവർക്ക് ശല്യം ഉണ്ടാകുന്ന രീതിയിൽ പട്ടി കുരച്ചാൽ 20 യൂറോ മുതൽ 500 യൂറോ വരെയായിരിക്കും പിഴ നേരിടേണ്ടി വരുന്നത്.
കോൺട്രോൺ മേയർ നിക്കോള പാസ്റ്റോർക്ക് പട്ടി കുരച്ച് ശല്യം ചെയ്യുന്നത് ഒട്ടും സഹിക്കാൻ പറ്റാതായപ്പോൾ അതങ്ങു നിരോധിച്ചു കളയാമെന്നു തോന്നി. അങ്ങനെയാണ് ഔദ്യോഗിക ഉച്ചയുറക്ക സമയത്ത് ഏതെങ്കിലും പട്ടി കുരച്ചാൽ ഉടമയ്ക്ക് പിഴ ഈടാക്കാൻ തീരുമാനിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെയുള്ള സമയത്ത് തങ്ങളുടെ പട്ടി കുരയ്ക്കാതെ നോക്കേണ്ടത് ഇനി ഉടമയുടെ ബാധ്യതയാണ്. മാത്രമല്ല, രാത്രിയിലും ഇവ ശല്യമുണ്ടാക്കാതെ നോക്കണം.
അടുത്തിടെ സ്‌പെയിനിൽ ഉച്ചയുറക്കം നിയമപരമാക്കിയതു പോലെ സതേൺ ഇറ്റലിയിലും ഉച്ചയുറക്കം നിർബന്ധമാണ്. റിപ്പോസോ എന്നാണ് ഈ ബ്രേക്കിന് പറയുന്ന പേര്.