യാൻ എയർ തൊഴിൽ നടപടിയിൽ പ്രതിഷേധിച്ച് ഫെബ്രുവരി 10 ന് ഇറ്റാലിയൻ എയർ ട്രാൻസ്‌പോർട്ട് യൂണിയൻ ദേശവ്യാപകമായി സമരത്തിന് ഒരുങ്ങുന്നു.ഇറ്റാലിയൻ എയർ ട്രാൻസ്‌പോർട്ട് യൂണിയനിലെ ക്യാബിൻ ക്രൂ അംഗങ്ങളും പൈലറ്റും, ഗ്രൗണ്ട് സ്റ്റാഫ്‌സും അംഗങ്ങളുമാണ് സമരത്തിൽ പങ്കാളികളാകുന്നത്.

ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനായ റയാൻ എയറിന്റെ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ അനുകൂല നിലപാടുകൾ ഉണ്ടാകാത്തതാണ് സമരത്തിന് കാരണമെന്ന് യൂണിയൻ അറിയിച്ചു. പൈലറ്റുമാരടക്കമുള്ളവരുടെ യൂണിയൻ ചർച്ചയിൽ അനുകൂല നിലപാട് ലഭിച്ചില്ലെന്ന് യൂണിയൻ വ്യക്തമാക്കി. ശമ്പളമടക്കമുള്ള കാര്യങ്ങളിൽ നിലപാട് സ്വീകരിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു.