റ്റലിയിൽ കോവിഡ് വൈറസിന്റെ പുതിയ ഡെൽറ്റാ വകഭേദം പടരുന്നതോടെ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത. നാലോളം റിജിയനുകളിലാണ് നിയന്ത്രണങ്ങൾ ചുമത്തുന്ന കാര്യം പരിഗണിക്കുന്നത്. 20 റിജിയനുകളിൽ നാലെണ്ണം വൈറ്റ് സോണിൽ നിന്നും കുറഞ്ഞ അപകടസാധ്യത കാണിക്കുന്ന യെല്ലോ സോണിലേക്ക് മാറുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.

ഇറ്റാലിയൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സിസിലി, കാമ്പാനിയ, മാർഷെ, അബ്രുസ്സോ എന്നിവയാണ് യെല്ലോ മേഖലയിലേക്ക് തിരിച്ചുപോകുമെന്ന് കരുതുന്ന പ്രദേശങ്ങൾ. യെല്ലോ സോണിലേക്ക് മടങ്ങിയാൽ വൈറ്റ് സോണിലായിരുന്ന ഈ പ്രദേശങ്ങൾ വീണ്ടും ചില നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം.

ഇറ്റലിയുടെ മൊത്തത്തിലുള്ള അണുബാധ നിരക്ക് കഴിഞ്ഞയാഴ്ച അല്പം ഉയർന്നിരുന്നു. ഇറ്റലിയുടെ ഹയർ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎസ്എസ്) നിന്നുള്ള ഏറ്റവും പുതിയ മോണിറ്ററിങ് റിപ്പോർട്ട് കാണിക്കുന്നത്, തുടർച്ചയായ 15 ആഴ്ച നീണ്ടുനിന്ന ഒരു താഴ്ന്ന പ്രവണതയെ ഇത് മാറ്റിമറിച്ചതായാണ്. യെല്ലോ മേഖലയിലാകാൻ പോകുന്ന നാല് റിജിയനുകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളതും.