ചെറിയ ഇടവേളയ്ക്ക് ശേഷം ഇറ്റലി വീണ്ടും ചൂടിന്റെ പിടിയലമർന്നിരിക്കുകയാണ്. പലയിടങ്ങളിലും ചൂടിന്റെ കാഠിന്യം 40 ഡിഗ്രി വരെയെത്തിയതോടെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് കാലവസ്ഥാ നീരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്.

ഇതോടെ ഇറ്റലി കനത്ത വരൾച്ചയിലാണെന്നും റിപ്പോർട്ടുണ്ട്. വരും ദിവസങ്ങിലും ചൂടിന്റെ കാഠിന്യം ഉയർന്ന് തന്നെ നില്ക്കുമെന്നും ബുധനാഴ്‌ച്ചവരെ 38 മുതൽ 40 ഡിഗ്രി വരെ ചൂട് ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. എമിലിയ റോമാഗ്ന, ഉമ്പ്രിയ, ടസ്‌കാനി, മാർഷെ, സർഡിനിയ, എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ആദ്യ ആഴ്‌ച്ചകളിൽ ഈ ചൂട് തുടരുമെന്നാണ് സൂചന.

ചൂട് കൂടിയതോടെ ജലക്ഷാമവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോമിലെ ലാസിയോ റീജയനിൽ ജലവിതരണം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. ബ്രാസിനെ തടാകത്തിലെ ജലനിരപ്പ് താഴ്ന്നതാണ് ഈ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടാൻ കാരണം.