റ്റലിയെ പൊതുഗതാഗത സംവിധാനം ആശ്രയിക്കുന്ന ജനങ്ങൾക്ക് ഇന്നലെ ബ്ലാക് ഫ്രൈഡേ ആയിരുന്നു. കാരണം മറ്റൊന്നുമല്ല ഇന്നലെ പൊതുഗതാഗത സംവിധാനങ്ങളായ റെയിൽ, ബസ്, അണ്ടർഗ്രൗണ്ട് ലെയ്ൻ, വിമാന സർവ്വീസുകൾ എന്നിവ ഒരുമിച്ച് സമരം നടത്തിയതാണ് ആയിരക്കണക്കിന് പേരെ വലച്ചത്.സമരത്തിൽ ഇറ്റലിയിലെ പ്രധാന ട്രാൻസ്‌പോർട്ട് യൂണിയനുകൾ എല്ലാം തന്നെ പങ്കാളികളായിരുന്നു.

വ്യാഴാഴ്‌ച്ച വൈകുന്നേരം മുതൽ ആരംഭിച്ച സമരം വൈള്ളിയാഴ്‌ച്ച രാത്രി വരെയാണ് നീണ്ട് നിന്നത്. സമരം തുടങ്ങിയതോടെ രാജ്യത്തെ പ്രധാന റോഡുകൾ എല്ലാം തന്നെ കനത്ത ഗതാഗത കുരുക്കുണ്ടായതും ജനങ്ങളെ വലച്ചു. റോമാ ലിഡോ ട്രെയിൻ ലൈനിൻ മെട്രോ ട്രിയൻ സർവ്വീസുകൾ പോലും സമരത്തിൽ പങ്കാളികളായി സർവ്വീസുകൾ റദ്ദാക്കിയിരുന്നു.

ട്രെയിൻ, ബസ്, മെട്രോ, ലെയ്ൻ സർവ്വീസുകൾക്കൊപ്പം വിമാന സർവ്വീസുകളെയും സമരം വലച്ചു. അലിറ്റാലിയ ഡൊമസ്റ്റിക് ഇന്റർനാഷണൽ സർവ്വീസുകൾ റദ്ദാക്കി സമരത്തിൽ പങ്കാളികളായി. അതുകൊണ്ട് തന്നെ യാത്രക്കായി പുറപ്പെടേണ്ട യാത്രക്കാർ വിമാന സമയങ്ങൾ ഉറപ്പാക്കിയ ശേഷം യാത്ര ഉറപ്പാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എയർപോർട്ട് ജോലിക്കാരും 24 മണിക്കൂർ സമരത്തിൽ പങ്കാളികളായതോടെ നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്.