- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ തൊഴിൽ പരിഷ്‌ക്കാരങ്ങൾക്കെതിരേ പ്രതിഷേധം; ഇറ്റലിയിൽ ഗതാഗതം താറുമാറാകും
റോം: സർക്കാരിന്റെ തൊഴിൽ നിയമ പരിഷ്‌ക്കാരങ്ങൾക്കെതിരേ പ്രതിഷേധം ശക്തമായതോടെ ഇറ്റലിയിൽ പരക്കെ ഗതാഗതം തടയൽ ഉൾപ്പെടെയുള്ള സമരമുറ ഇന്ന് അരങ്ങേറും. റോം ഉൾപ്പെടെ ഇറ്റലിയിലെ മിക്ക നഗരങ്ങളിലും പ്രതിഷേധക്കാർ പൊതു യാത്രാ സൗകര്യം തടയും. റോമിൽ രാവിലെ 8.30 മുതൽ നാലു മണിക്കൂർ നേരത്തെക്കാണ് ഗതാഗതം തടയുന്നത്. മെട്രോ, ബസ് സർവീസ്, ട്രെയിൻ, ട്രാം സർവ
റോം: സർക്കാരിന്റെ തൊഴിൽ നിയമ പരിഷ്‌ക്കാരങ്ങൾക്കെതിരേ പ്രതിഷേധം ശക്തമായതോടെ ഇറ്റലിയിൽ പരക്കെ ഗതാഗതം തടയൽ ഉൾപ്പെടെയുള്ള സമരമുറ ഇന്ന് അരങ്ങേറും. റോം ഉൾപ്പെടെ ഇറ്റലിയിലെ മിക്ക നഗരങ്ങളിലും പ്രതിഷേധക്കാർ പൊതു യാത്രാ സൗകര്യം തടയും.
റോമിൽ രാവിലെ 8.30 മുതൽ നാലു മണിക്കൂർ നേരത്തെക്കാണ് ഗതാഗതം തടയുന്നത്. മെട്രോ, ബസ് സർവീസ്, ട്രെയിൻ, ട്രാം സർവീസ് എന്നിവയെയെല്ലാം തന്നെ ബാധിക്കുന്ന തരത്തിലാണ് പ്രതിഷേധക്കാർ ഗതാഗതതടസം സൃഷ്ടിക്കുന്നത്. അതേസമയം മിലാനിൽ വൈകുന്നേരം ആറു മുതൽ രാത്രി പത്തുവരെയാണ് ഗതാഗതതടസം ഉണ്ടാകുക. നോർത്ത് വെസ്റ്റ് ടൂറിനിൽ ഇതേസമയം തന്നെയായിരിക്കും ഗതാഗത തടസം ഉണ്ടാകുകയെന്നും റായി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം സെൻട്രൽ ഇറ്റലിയിലെ ബോലോഗ്നയിലും സതേൺ നേപ്പിൾസിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ഗതാഗതം തടസപ്പെടുക. സർക്കാരിന്റെ ജോബ്‌സ് ആക്ട് ലേബർ റിഫോമിനെതിരെ ട്രേഡ് യൂണിയനായ യുഎസ്ബിയും പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക്കൽ വെൽഫെയർ സർവീസ് വെട്ടിക്കുറയ്ക്കുക, സോഷ്യൽ പോളിസിയിലുള്ള മാറ്റം എന്നിവയ്‌ക്കെതിരേയാണ് യൂണിയൻ സമരം നടത്തുന്നത്. ഇറ്റലിയിൽ റിട്ടയർമെന്റ് പ്രായം വർധിപ്പിക്കുന്നതിനെതിരേയും സമരം നടന്നുവരുന്നുണ്ട്.