ഇറ്റലിയിലേക്ക് എത്തുന്ന എല്ലാവർക്കും സ്‌പോട്ട് ടെസ്റ്റിങ്; വിമാനത്താവളങ്ങളിലും അതിർത്തികളിലും തുറമുഖങ്ങളിലും അടക്കം പരിശോധന; കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ രാജ്യം

ഇറ്റാലിയൻ ഗവൺമെന്റ് ടൂറിസം, ജോലി അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും നിലവിലുള്ള പരിശോധനയ്ക്കും വാക്‌സിനേഷൻ ആവശ്യകതകൾക്കും ഒപ്പം സ്‌പോട്ട് ടെസ്റ്റിങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.ഡിസംബർ 25 മുതൽ ഇറ്റലി തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സ്റ്റേഷനുകൾ, അതിർത്തികൾ എന്നിവിടങ്ങളിൽ ഉള്ള കോവിഡ്-19 നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് നടപടി.

ഒമിക്റോൺ വേരിയന്റിലൂടെ വർദ്ധിച്ചുവരുന്ന അണുബാധകൾ തടയുന്നതിനുള്ള പുതിയ ഉത്തരവിന്റെ ഭാഗമായാണ് ഈ തീരുമാനം. പരിശോധനയിൽ പോസിറ്റീവ് ആയാൽ അവർ പത്ത് ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയേണ്ടിവരും.പോസിറ്റീവ് ആയവർക്ക് അനുയോജ്യമായ താമസസൗകര്യമില്ലാത്തവരുമാണെങ്കിൽ അവർക്ക് ഹോട്ടലിൽ താമസസൗകര്യം ഒരുക്കും.ഈ താമസം യാത്രക്കാരുടെ സ്വന്തം ചെലവിലായിരിക്കും, ഓരോ പ്രദേശത്തിനും ചെലവ് വ്യത്യാസപ്പെടും.

പരിശോധനയ്ക്കൊപ്പം, പുറത്ത് മാസ്‌ക് ധരിക്കാനും പൊതു പരിപാടികൾ താൽക്കാലികമായി നിരോധിക്കുകയും ഇറ്റലിയുടെ 'ഗ്രീൻ പാസ്' കോവിഡ് ആരോഗ്യ സർട്ടിഫിക്കറ്റിന്റെ കാലാവധി കുറയ്ക്കുകയും ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.നിയമ മാറ്റങ്ങൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വരും.

കഴിഞ്ഞ ആഴ്ച 24 മണിക്കൂറിനുള്ളിൽ ഇറ്റലി റെക്കോർഡ് 44,595 കൊറോണ വൈറസ് അണുബാധകൾ ആണ് രേഖപ്പെടുത്തിയത്. പാൻഡെമിക്കിന്റെ തുടക്കത്തിനുശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസേനയുള്ള അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം കൂടിയായിരുന്നു അത്.