റ്റലിയിൽ എത്തുന്ന ഏത് സഞ്ചാരിക്കും ഇറ്റലിയിൽ താമസിക്കുന്നവർക്കും ഇനി മതിവരുവോളം ഇന്റർനൈറ്റ് സൗകര്യം ആസ്വദിക്കാം. ഇറ്റലി സർക്കാർ പുതിയ ആപ്ലിക്കേഷനിലൂടെയാണ് സൗജന്യ വൈ ഫൈ സൗകര്യം ഒരുക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ ഏത് ഭാഗത്ത് പോയാലും ഈ ആപ്പ് ലോഗിൻ ചെയ്യുന്നവർക്ക് സൗജന്യ ഇന്റർസൗകര്യം ലഭ്യമാകും.

നിങ്ങളുടെ ഫോണിൽ ഗവൺമെന്റ് പുറത്തിറക്കുന്ന പുതിയ ആപ്പ് ഡൗൺലോഡ് ചെയ്താൽ റയിൽവേ സ്‌റ്റേഷൻ, റസ്‌റ്റോറന്റ്, പബ്ലിക് ഇൻസ്റ്റിറ്യൂഷൻ എന്ന് വേണ്ട എവിടെവേണമെങ്കിലും സൗജന്യ സേവനം ലഭ്യമാകും. സാധാരണക്കാർക്കായും വിദേശ ടൂറിസ്റ്റുകളെയും ലക്ഷ്യം വച്ചാണ് പുതിയ സൗകര്യമൊരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഇംഗ്ലീഷ് ഇറ്റാലിയൻ ഭാഷകളിലാണ് ആപ്ലിക്കേഷൻ ലഭിക്കുക. വൈഫൈ ഇറ്റാലിയ ആപ്പ് എന്ന പേരിലുള്ള ഈ ആപ്ലിക്ഷേൻ ഇപ്പോൾ ഗൂഗിൾ പ്ലെ സ്റ്റോറിലം ആപ്പ് സ്‌റ്റോറിലും ലഭ്യമാണ്. ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകൾ ഇത് ഡൗൺലോഡ് ചെയത് കഴിഞ്ഞു.