റോം: ബിസിനസ് ടാക്‌സുകൾ വെട്ടിച്ചുരുക്കാൻ ഇറ്റലി ഒരുങ്ങുന്നതായി ധനകാര്യ മന്ത്രി പിയർ കാർളോ പാഡൻ വ്യക്തമാക്കി.  കോർപ്പറേറ്റീവ് മത്സരങ്ങൾക്കനുകൂലമാകത്തക്ക വിധത്തിൽ ടാക്‌സുകൾ വെട്ടിച്ചുരുക്കുമെന്ന്  കോമോ ടൗണിൽ ബിസിനസ്സ് മേധാവികളുടെ ആന്വൽ മീറ്റിൽ പങ്കടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.  അടുത്ത ഏതാനും വർഷത്തിൽ മൊത്തത്തിലുള്ള നികുതി വെട്ടിച്ചുരുക്കളുകളുടെ ഭാഗമായാണ് ബിസിനസ് ടാക്‌സും കുറയ്ക്കുന്നതെന്ന് മന്ത്രി  വ്യക്തമാക്കി.

െ്രെപമറി ഹോംസിന്മേലുള്ള ഇമു എന്ന നികുതിയും മുൻസിപ്പൽ സർവ്വീസ് ടാക്‌സും  2016റോടെ നിർത്തലാക്കും.  മീറ്റിൽ പങ്കെടുന്ന ബിസിനസ്സുകാർക്ക് ഈ വാർത്ത ശുഭ പ്രതീക്ഷ നൽകി. പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള അടുത്ത മൂന്നു വർഷത്തിലെ നികുതി പരിഷ്‌ക്കാരങ്ങളുമായി ചേർന്നു പോകുന്ന തരത്തിലാണ് ധനമന്ത്രി ബിസിനസ് ടാക്‌സും വെട്ടിച്ചുരുക്കിയിരിക്കുന്നത്.

2014ൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം വിദ്യാഭ്യാസ രംഗത്തും പൊതുഭരണത്തിലും ബാങ്കിങ്ങ് സെക്ടറിലും  പുതിയ നയങ്ങൾ നടപ്പിലാക്കിയിരുന്നു.  ഇതിന്റെ ഫലമായി തൊഴിലില്ലായ്മ നിരക്ക് 12 % കുറഞ്ഞു.  സമ്പദ്‌വ്യവസ്ഥ സാമ്പത്തികമാന്ദ്യത്തിൽ നിന്നു കരകയറുകയും ചെയ്തു.  വളർച്ചാ നിരക്കും മെച്ചപ്പെട്ടു. ഇറ്റലി ഇപ്പോൾ ദൃഢവും സുസ്ഥിരവും ശക്തവുമായ ഒരു രാജ്യമാണെന്ന് റെൻസി അഭിപ്രായപ്പെട്ടു.

അഴിമതിയും മറ്റും കുറച്ചു കൊണ്ടു വന്നാൽ മാത്രമേ ഇറ്റലിയേ മറ്റ് യൂറോപ്യൻ ശക്തികൾക്കൊപ്പം എത്തിക്കാൻ സാധിക്കുയുള്ളവെന്നും അഭിപ്രായങ്ങൾ ഉയർന്നു.