- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിൽ കുടുംബങ്ങൾക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം നല്കുന്ന കാര്യം പരിഗണനയിൽ; സൗജന്യ സേവനം ലഭ്യമാകുക 12 വയസിൽ താഴെ കുട്ടികളുള്ള കുടുംബങ്ങൾക്ക്
ഇറ്റലിയിൽ കുടുംബങ്ങൾക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് സൂചന. ഗ്രീൻ പാസ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി 12 വയസിൽ താഴെയുള്ള കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് ആഴച്ചയിൽ രണ്ട് തവണ പരിശോധന നടത്താനാണ് സൗജന്യ സേവനം ലഭ്യമാക്കുക.
രാജ്യത്ത് യൂറോപ്യൻ രാജ്യങ്ങൾ നടപ്പിലിക്കാനൊരുങ്ങുന്ന ഗ്രീൻപാസ് സംവിധാനം പേപ്പർ ഫോർമാറ്റിൽ നിലവിലുണ്ട്, ജൂൺ അവസാനത്തോടെ ഡിജിറ്റൽ ഫോർമാറ്റിൽ ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഇപ്പോൾ ലഭ്യമാകില്ല. ഇതിന്റെ ഭാഗമായാണ് 12 വയസിൽ താഴെ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൗജന്യ പരിശോധന നടത്താൻ സംവിധാനം ഒരുക്കുന്നത്.
12 വയസിൽ താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളിൽ കുട്ടികൾക്ക് ടെസ്റ്റ് നടത്താനുള്ള ചെലവ് സർക്കാർ വഹിക്കുകയെന്നത് ഉത്തരവാദിത്വമാണെന്ന് അധികൃതർ അറിയിച്ചു. ഇറ്റലിയിലെ പ്രാദേശിക ആരോഗ്യ അധികാരികൾക്ക് 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കൊറോണ വൈറസ് വാക്‌സിനേഷൻ നല്കാൻ ഉത്തരവ് നല്കിയിട്ടുണ്ട്.
വാക്‌സിനേഷൻ പൂർത്തിയാവുന്നതോടെ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും കൂടുതൽ പ്രദേശങ്ങൾ അപകടസാധ്യത കുറഞ് 'വൈറ്റ് സോൺ' ആയി മാറുകയും ചെയ്യുമ്പോൾ, പ്രദേശങ്ങൾ തമ്മിലുള്ള യാത്രയ്ക്ക് അനുമതി ലഭ്യമാകും.എന്നാൽ അന്താരാഷ്ട്ര യാത്രകൾക്ക് ഗ്രീൻ പാസ് വേണ്ടിവരും.