- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലി മരിച്ചുകൊണ്ടിരിക്കുന്നു; രാജ്യത്തെ ജനനനിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ
റോം: രാജ്യത്തെ ജനനനിരക്കിൽ വൻ കുറവ് രേഖപ്പെടുത്തിയതോടെ ഇറ്റലി മരിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇറ്റലിയുടെ ഏകീകരണത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയേറെ താഴ്ന്ന ജനനനിരക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം ഇറ്റലിയിൽ രജിസ്റ്റർ ചെയ്തത് 509,000 ജനനങ്ങൾ മാത്രമാണ്. 1870- നു ശേഷം ഇത്രയും കുറഞ്ഞ ജനനനിരക്ക് റിപ്പോർട്ട് ചെയ്യപ്പെ
റോം: രാജ്യത്തെ ജനനനിരക്കിൽ വൻ കുറവ് രേഖപ്പെടുത്തിയതോടെ ഇറ്റലി മരിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇറ്റലിയുടെ ഏകീകരണത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയേറെ താഴ്ന്ന ജനനനിരക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം ഇറ്റലിയിൽ രജിസ്റ്റർ ചെയ്തത് 509,000 ജനനങ്ങൾ മാത്രമാണ്. 1870- നു ശേഷം ഇത്രയും കുറഞ്ഞ ജനനനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ മരണനിരക്കിന് അനുസരിച്ച് ജനനനിരക്ക് വർധിക്കുന്നില്ല. അതിന്റെ അർഥം ഇറ്റലി മരിച്ചുകൊണ്ടിരിക്കുകയാണെന്നാണെന്ന് ആരോഗ്യമന്ത്രി ബിയാട്രിസ് ലോറെൻസീൻ പറയുന്നു. കഴിഞ്ഞ വർഷം ഇറ്റലിയിൽ രജിസ്റ്റർ ചെയ്തത് 597,000 മരണങ്ങളാണ്. കൂടാതെ 65,000 ഇറ്റലിക്കാർ രാജ്യം വിട്ടുപോകുകയും ചെയ്തു. ഇതിൽ ജനസംഖ്യ തീരെ താഴ്ന്നു പോകാതിരിക്കാൻ സഹായിക്കുന്നത് കുടിയേറ്റമാണെന്നും മന്ത്രി വ്യക്തമാക്കി. 207,000 പേരാണ് ഇവിടേയ്ക്ക് ഇക്കാലയളവിൽ കുടിയേറിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യ 60.8 മില്യൺ എന്ന തോതിലാണ് ഇപ്പോഴുള്ളത്.
യൂറോപ്പിൽ ജനനനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന രാജ്യമാണ് ഇറ്റലി. ഒരു സ്ത്രീക്ക് 1.39 എന്ന നിരക്കിലാണ് ഇവിടെ കുട്ടികൾ പിറക്കുന്നത്. രാജ്യത്തെ എല്ലാ മേഖലയേയും ഇത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സമ്പദ് രംഗം, ആരോഗ്യം, പെൻഷൻ, സമൂഹം തുടങ്ങിയവയെല്ലാം അവയ്ക്ക് ഉദാഹരണം മാത്രം. വരും വർഷങ്ങളിൽ ഇതിന് മാറ്റമുണ്ടാകണമെന്നും മന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
മന്ത്രി ലോറെൻസീൻ തന്നെ സ്വയം അതിന് ഉദാഹരണം കാട്ടിക്കൊടുക്കുന്നു. ജൂണിൽ തനിക്ക് ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നത് കാത്തിരിക്കുകയാണ് നാല്പത്തിമൂന്നുകാരിയായ ലൊറെൻസീൻ.