- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിൽ സിസേറിയൻ സർജറികൾ പെരുകുന്നു; യൂറോപ്പിൽ രണ്ടാം സ്ഥാനം
റോം: ഇറ്റലിയിൽ സാധാരണ പ്രസവത്തേക്കാളും സിസേറിയൻ സർജറികൾ പെരുകി വരുന്നതായി റിപ്പോർട്ട്. സിസേറിയന്റെ കാര്യത്തിൽ രാജ്യം യൂറോപ്പിൽ രണ്ടാം സ്ഥാനത്താണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വാഭാവിക പ്രസവത്തെക്കാൾ സുരക്ഷിതമാണെന്ന് ഡോക്ടർമാർ നിർദേശിക്കുന്നതിനാലാണ് സിസേറിയൻ രാജ്യത്ത് വർധിച്ചുവരുന്നതെന്ന് റിപ്പോർട്ട് വെളിപ്പെടുത്
റോം: ഇറ്റലിയിൽ സാധാരണ പ്രസവത്തേക്കാളും സിസേറിയൻ സർജറികൾ പെരുകി വരുന്നതായി റിപ്പോർട്ട്. സിസേറിയന്റെ കാര്യത്തിൽ രാജ്യം യൂറോപ്പിൽ രണ്ടാം സ്ഥാനത്താണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വാഭാവിക പ്രസവത്തെക്കാൾ സുരക്ഷിതമാണെന്ന് ഡോക്ടർമാർ നിർദേശിക്കുന്നതിനാലാണ് സിസേറിയൻ രാജ്യത്ത് വർധിച്ചുവരുന്നതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഇന്റർനാഷണൽ ജേർണൽ ഓഫ് ഒബ്സ്റ്റസ്ട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റിന്റെ (ബിജെഒജി) റിപ്പോർട്ടിലാണ് രാജ്യത്തു നടക്കുന്ന പ്രസവങ്ങളിൽ 38 ശതമാനവും സിസേറിയൻ സർജറിയാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിൽ സിസേറിയൻ സർജറി ഏറ്റവും കൂടുതൽ നടക്കുന്നത് സൈപ്രസിലാണ്. 52 ശതമാനം. സ്വിറ്റ്‌സർലണ്ടും ജർമനിയുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. യഥാക്രമം 33.1 ശതമാനം 31.1 ശതമാനം എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ സിസേറിയൻ നിരക്ക്.
ഡോക്ടർമാർ സിസേറിയനെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് ഇറ്റലിയിൽ ഇതു കൂടുതലായി അരങ്ങേറുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ പ്രസവത്തിൽ നടക്കുന്നത്ര ബുദ്ധിമുട്ടുകൾ സിസേറിയൻ സർജറിയിൽ ഉണ്ടാകില്ലെന്നും താരതമ്യേന സുരക്ഷിതം സിസേറിയനാണെന്നുമാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഗർഭകാലത്തിന്റെ അവസാന നാളുകളിൽ ഡോക്ടർമാർ തന്നെ ഗർഭിണികളോട് സിസേറിയൻ തന്നെ മതിയെന്ന് നിർദേശിക്കുകയാണെന്ന് റോമിലെ ബാംബിനോ ജെസു ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മറീന ക്യൂട്ടിനി അഭിപ്രായപ്പെടുന്നു. സാധാരണ പ്രസവത്തിൽ ഉടലെടുക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഡോക്ടർമാർ ഇതു പറയുന്നതെന്നും മറീന വ്യക്തമാക്കുന്നു. ഡോക്ടർമാർക്ക് സൗകര്യപ്രദമായ ദിവസം പ്രസവം നടത്താനും അവർ സിസേറിയൻ പ്രോത്സാഹിപ്പിക്കുന്നു. ആദ്യപ്രസവം തന്നെ സിസേറിയൻ നടത്തിയാൽ പിന്നീടുള്ള പ്രസവങ്ങളെല്ലാം സിസേറിയൻ സർജറിയിലൂടെ തന്നെയായിരിക്കും നടക്കുക.
സാധാരണ പ്രസവത്തിൽ അനുഭവിക്കേണ്ടി വരുന്ന വേദന ഒഴിവാക്കാൻ ചില സ്ത്രീകളും സിസേറിയൻ സർജറി നിർദേശിക്കാറുണ്ട്.
കൂടാതെ യൂറോപ്പിൽ 35 വയസിനു മേൽ പ്രായമുള്ള സ്ത്രീകളുടെ പ്രസവം നടക്കുന്ന രാജ്യം കൂടിയാണ് ഇറ്റലി. പ്രായമേറിയ സ്ത്രീകൾക്ക് സാധാരണ പ്രസവത്തെക്കാളും സുരക്ഷിതം സിസേറിയൻ ആയതുകൊണ്ട് ഇപ്രകാരവും സിസേറിയന്റെ എണ്ണം ഇവിടെ വർധിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഐസ് ലാൻഡിലാണ് സിസേറിയൻ ഏറ്റവും കുറവ് അരങ്ങേറുന്നത്. 14.8 ശതമാനം മാത്രം. ഫിൻലാൻഡിൽ 16.8 ശതമാനവും നെതർലാൻഡ്‌സിൽ 17 ശതമാനവുമാണ് സിസേറിയൻ നിരക്ക്.