- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിലെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി; ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മയും റെക്കോർഡ് നിരക്കിൽ
റോം: ഇറ്റലിയിലെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി വർധിച്ചതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്. പുതിയ കണക്ക് അനുസരിച്ച് ജൂണിൽ തൊഴിൽ രഹിതരായ ആളുകളുടെ എണ്ണം 85,000 ആയി. മുൻ വർഷം ഇതേ മാസത്തേക്കാൾ 2.7 ശതമാനം കൂടുതലാണിത്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ വർധന രേഖപ്പെടുത്തിയത് പ്രധാനമന്ത്രി മാറ്റിയോ റെൻസിക്ക് തിരിച്ചടിയായി മാറിയി
റോം: ഇറ്റലിയിലെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി വർധിച്ചതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്. പുതിയ കണക്ക് അനുസരിച്ച് ജൂണിൽ തൊഴിൽ രഹിതരായ ആളുകളുടെ എണ്ണം 85,000 ആയി. മുൻ വർഷം ഇതേ മാസത്തേക്കാൾ 2.7 ശതമാനം കൂടുതലാണിത്.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ വർധന രേഖപ്പെടുത്തിയത് പ്രധാനമന്ത്രി മാറ്റിയോ റെൻസിക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ലേബർ നിയമങ്ങളിൽ പരിഷ്‌ക്കാരം കൊണ്ടുവരാൻ പ്രധാനമന്ത്രി നിശ്ചയിച്ചിരിക്കേയാണ് തൊഴിലില്ലായ്മ നിരക്കിൽ വൻ വർധന ഉള്ളതായി റിപ്പോർട്ട് വരുന്നത്.
അതേസമയം ഇറ്റലിയിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് വരണമെങ്കിൽ 20 വർഷമെങ്കിലും വേണ്ടി വരുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. യൂറോസോണിൽ മോശം സമ്പദ് ഘടനയുടെ കാര്യത്തിൽ ഗ്രീസിനു പിന്നിലാണ് ഇറ്റലിയുടെ സ്ഥാനം. രാജ്യത്തിന്റെ പൊതുകടം മേയിൽ 2.2 ട്രില്യൻ യൂറോയായി വർധിച്ചുവെന്നാണ് സെൻട്രൽ ബാങ്ക് പുറത്തു വിട്ട കണക്ക്. ഒരു മാസം 23.4 ബില്യൺ യൂറോ എന്ന തോതിലാണ് ഇറ്റലിയുടെ പൊതുകടം വർധിച്ചത്.
ഇറ്റലി അതിന്റെ നയങ്ങളിൽ സമൂല മാറ്റം കൊണ്ടുവരാതെ ഒരിക്കലും തൊഴിലില്ലായ്മയിൽ നിന്നു കരകയറാൻ സാധിക്കില്ലെന്നാണ് ഇന്റർനാഷണൽ മണിട്ടറി ഫണ്ട് വ്യക്തമാക്കിയത്.
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കൈപിടിച്ച് ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയും തൊഴിലില്ലായ്മ നിരക്കിൽ വൻ വർധന രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയും തന്റെ ലേബർ പരിഷ്‌ക്കാര നടപടികളിൽ നിന്നു പിൻവാങ്ങി. തൊഴിലില്ലാത്ത് ചെറുപ്പക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് രേഖപ്പെടുത്തിയത്. ജൂണിൽ ഇത് 44.4 ശതമാനമായാണ് വർധിച്ചത്. 1977-നു ശേഷമുള്ള ഏറ്റവും ഉയർന്ന തോതാണിത്.
തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ നടന്നുവരികയാണെങ്കിലും അതിന്റെ ഫലം വളരെ നേരിയ തോതിലാണ് കണ്ടുവരുന്നതെന്നാണ് പ്രധാനമന്ത്രി വെളിപ്പെടുത്തുന്നത്.