- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിൽ ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു: 2007-നു ശേഷം തൊഴിലില്ലായ്മ നിരക്ക് കുറയുന്നത് ആദ്യമായി
റോം: ഇറ്റലിയിൽ ചെറുപ്പക്കാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 40.3 ശതമാനത്തിലേക്ക് കുറഞ്ഞതായി റിപ്പോർട്ടുകൾ. 2007നു ശേഷം ഇതാദ്യമായാണ് ഇറ്റലിയിൽ ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്കിൽ ഇടിവു സംഭവിക്കുന്നത്. ഇറ്റലിയിലുള്ള 15നും 24നും മധ്യേ പ്രായമുള്ളവർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 2.4 ശതമാനമാണ് 2015-ൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഇസ്റ്റാറ്റ് വ്യക്തമാക്കി. ഈ വർഷം ആദ്യ പാദം രാജ്യത്തെ ജിഡിപി നിരക്ക് 0.1 ശതമാനമാണെന്ന് പ്രവചിച്ചിരുന്നുവെങ്കിലും രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ ഏറെ അനുകൂല ഘടകങ്ങൾ കണ്ടെത്തിയത് ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്കിൽ ഇടിവു സംഭവിക്കാൻ ഇടയായിട്ടുണ്ട്. കൺസ്യൂമർ സ്‌പെൻഡിംഗിൽ വന്ന ഉയർച്ചയും തൊഴിലില്ലായ്മ നിരക്ക് കുറയാൻ കാരണമായി പറയപ്പെടുന്നു. അതേസമയം കയറ്റുമതിക്ക് വിദേശത്തു നിന്നുള്ള ഡിമാൻഡ് കുറവാണ് രേഖപ്പെടുത്തുന്നത്.
റോം: ഇറ്റലിയിൽ ചെറുപ്പക്കാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 40.3 ശതമാനത്തിലേക്ക് കുറഞ്ഞതായി റിപ്പോർട്ടുകൾ. 2007നു ശേഷം ഇതാദ്യമായാണ് ഇറ്റലിയിൽ ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്കിൽ ഇടിവു സംഭവിക്കുന്നത്.
ഇറ്റലിയിലുള്ള 15നും 24നും മധ്യേ പ്രായമുള്ളവർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 2.4 ശതമാനമാണ് 2015-ൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഇസ്റ്റാറ്റ് വ്യക്തമാക്കി. ഈ വർഷം ആദ്യ പാദം രാജ്യത്തെ ജിഡിപി നിരക്ക് 0.1 ശതമാനമാണെന്ന് പ്രവചിച്ചിരുന്നുവെങ്കിലും രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ ഏറെ അനുകൂല ഘടകങ്ങൾ കണ്ടെത്തിയത് ചെറുപ്പക്കാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്കിൽ ഇടിവു സംഭവിക്കാൻ ഇടയായിട്ടുണ്ട്.
കൺസ്യൂമർ സ്‌പെൻഡിംഗിൽ വന്ന ഉയർച്ചയും തൊഴിലില്ലായ്മ നിരക്ക് കുറയാൻ കാരണമായി പറയപ്പെടുന്നു. അതേസമയം കയറ്റുമതിക്ക് വിദേശത്തു നിന്നുള്ള ഡിമാൻഡ് കുറവാണ് രേഖപ്പെടുത്തുന്നത്.