സ്റ്റർ അവധിക്ക് ശേഷം ഇറ്റലിയിലെ സ്‌കൂളുകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് സർക്കാർ അറിയിച്ചു. കിന്റർഗാർഡനടക്കം പ്രൈമറി സ്‌കൂളുകൾ ആണ് വീണ്ടും തുറക്കുന്നത്. റോമിലും പരിസര പ്രദേശങ്ങളിലും കൊറോണ വൈറസ് ലോക്ക്ഡൗ ൺ ഇളവുകൾ പ്രഖ്യാപിച്ച കൂട്ടത്തിലാണ് ഇക്കാര്യവും അറിയിച്ചത്.ലാസിയോ മേഖലയിലെ നിയമങ്ങൾ ചൊവ്വാഴ്ച മുതൽ ഇളവ് ചെയ്യും.

അതേസമയം, ടസ്‌കാനി, വാലെ ഡി ഓസ്റ്റ എന്നീ പ്രദേശങ്ങൾ തിങ്കളാഴ്ച മുതൽ ലോക്ക്ഡൗണിലേക്ക് പോകും, പുതിയ കേസുകളുടെ പരിധി കൂടി വരുന്ന സാഹചര്യത്തിൽ അവ കോവിഡ് -19 ''റെഡ് സോണുകളായി'' മാറ്റുന്നു.നിലവിലെ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ്.പക്ഷേ ഏപ്രിൽ 3 മുതൽ 5 വരെ വാരാന്ത്യത്തിൽ ഇറ്റലിയെ മുഴുവൻ നിയന്ത്രിത റെഡ് മേഖലയാക്കും

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സർക്കാർ കർശനമാക്കിയതോടെ ഇറ്റലിയിലെ മിക്ക സ്‌കൂളുകളും കിന്റർഗാർട്ടൻ മുതൽ ഹൈസ്‌കൂൾ വരെ അടച്ചിരുന്നു. ഓൺലൈനിൽ പഠന സമ്പ്രദായത്തിന് എതിരെ കഴിഞ്ഞ ഒരാഴ്ചയായി മാതാപിതാക്കൾ, അദ്ധ്യാപകർ, കുട്ടികൾ എന്നിവരുടെ വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതാണ് ഏപ്രിൽ 6 ഓടെ വീണ്ടും സ്‌കൂൾ തുറക്കാൻ തീരുമാനം ആകാൻ കാരണം.