രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ മിക്ക പ്രദേശങ്ങളും ഇളവുകൾ നേടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ രാജ്യത്തിന്റെ തെക്കൻ മേഖലയിലുള്ള ബസിലിക്കാറ്റ, കലാബ്രിയ, പുഗ്‌ളിയ എന്നീ മേഖലകളും നിയന്ത്രണങ്ങൾക്ക് ഇളവുകളുള്ള യെല്ലോ സോണിലേക്ക് മാറും.

എന്നാൽ സിസിലിയയും സാർഡീനിയയും ഓറഞ്ച് സോണിൽ ഒരാഴ്ച കൂടി തുടരും. രാജ്യത്തിപ്പോൾ റെഡ് സോണുകൾ നിലവിലില്ല. രോഗവ്യാപന സാധ്യത ഏറ്റവും കൂടുതൽ മേഖലകളെയാണ് റെഡ് സോണുകളായി തിരിച്ചിരുന്നത്.

മറ്റെല്ലാ പ്രദേശങ്ങളും സ്വയംഭരണ പ്രവിശ്യകളും ഇതിനകം യെല്ലോ സോണിലാണ്. അതായത് ഇറ്റലിയിലെല്ലാം ചെറിയ രീതിയിലുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ട്.ആറ് പ്രദേശങ്ങൾ നിലവിൽ കർശനമായ കൊറോണ വൈറസ് നിയമങ്ങൾക്ക് കീഴിലാണ്.