റ്റലിയിൽ കൊറണാ വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യം യെല്ലോ സോണായി മാറി. 20 പ്രദേശങ്ങളും അപകടസാധ്യത കുറഞ്ഞതായി പ്രഖ്യാപിച്ചതിന് ശേഷം ഇറ്റലിയിലുടനീളം യെല്ലോ സോൺ നിയമങ്ങൾ ആണ് ബാധകമാക്കിയിരിക്കുന്നത്.ഇറ്റലിയിലെ ഏറ്റവും ചെറിയ പ്രദേശവമായതും ഒടുവിൽ അപകടസാധ്യത നിലനിന്നിരുന്ന വാലെ ഡി ഓസ്റ്റയും ഇന്നലെ മുതൽ മഞ്ഞ സോണിലേക്ക് മാറിയതോടെയാണ് രാജ്യം പൂർണമായും അപകട സാധ്യത കുറഞ്ഞ രാജ്യമായി മാറിയത്.

ചുവപ്പ് ഉയർന്ന അപകടസാധ്യത കാണിക്കുമ്പോൾ വെള്ള ഏറ്റവും കുറഞ്ഞ അപകടസാധ്യതയെയാണ് കാണിക്കുന്നത്. കളർ-കോഡെഡ് സിസ്റ്റത്തിലെ രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിരയാണ് യെല്ലോ. ഈ സോണിലും ചില നിയന്ത്രണങ്ങൾ പാലിക്കേണ്ടതായി ഉണ്ട്. രാജ്യം മുഴുവൻ യെല്ലോ ആയതിനാൽ തന്നെ നിയന്ത്രണങ്ങൾ ഇല്ലാതെ തന്നെ രാജ്യത്തിനകത്ത് യാത്ര ചെയ്യാൻ കഴിയും. മുമ്പ്, ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് മേഖലകളിലേക്കോ അതിൽ നിന്നോ യാത്ര ചെയ്യാൻ ശ്രമിക്കുന്ന ആർക്കും അവശ്യമായ ഒരു കാരണമുണ്ടെന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു.അല്ലെങ്കിൽ വാക്‌സിനേഷൻ, നടത്തിയതെന്നോ, കോവിഡ് ബാധിച്ച ആളെന്നോ കാണിച്ച് സർ്ടടിഫിക്കറ്റ് ഉണ്ടെങ്കിലും യാത്ര നടത്താമായിരുന്നു.

രാത്രി 11 മുതൽ പുലർച്ചെ 5 വരെ യെല്ലോ സോണുകളിൽ രാത്രി കർഫ്യൂവിന് വിധേയമായിരിക്കും. ഈ മണിക്കൂറുകൾക്കിടയിൽ നിങ്ങൾ തെരുവുകളിലാണെങ്കിൽ, നിങ്ങളെ പൊലീസ് തടയുക തന്നെ ചെയ്യും.എന്നിരുന്നാലും, കർഫ്യൂ ഘട്ടംഘട്ടമായി നിർത്തലാക്കാനും രാജ്യം തീരുമാനിച്ചിട്ടുണ്ട്., അടുത്ത മാസം മുതൽ ഇത് ഇല്ലാതാകും.കൂടാതെ ജൂലൈയിലെ ആഗസ്റ്റിലോ മുതൽ വൈറസ് കുറയുന്ന പക്ഷം പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതും ഒഴിവാക്കുന്ന കാര്യം രാജ്യം പരിഗണിച്ച് വരുകയാണ്.