- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റാനഗറിൽ 23 കോൺഗ്രസ് കൗൺസിലർമാർ ബിജെപിയിൽ; 30 അംഗ കൗൺസിൽ ഭരണം ബിജെപിക്ക്; അരുണാചൽ ഭരണം പിടിച്ചതിന് പിന്നാലെ മുൻസിപ്പാലിറ്റിയും കൈപ്പിടിയിലാക്കിയ അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടലിൽ കോൺഗ്രസ് നേതൃത്വം
ഇറ്റാനഗർ: അരുണാചൽ ഭരണം പിടിച്ച ബിജെപി അപ്രതീക്ഷിത നീക്കത്തിലൂടെ ഇറ്റാനഗർ മുനിസിപ്പാലിറ്റി ഭരണവും കൈപ്പിടിയിലാക്കി. ഇറ്റാനഗർ മുനിസിപ്പൽ കൗൺസിലിലെ 25 കോൺഗ്രസ് കൗൺസിലർമാരിൽ 23 പേരും ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ താപിർ ഗോയുടേയും സാന്നിധ്യത്തിലാണ് കൗൺസിലർമാർ ബിജെപിയിൽ ചേക്കേറിയത്. 30 അംഗ കൗൺസിൽ ഭരണം ഇതോടെ ബിജെപിക്ക് ലഭിക്കും. 26 കൗൺസിലർമാരാണ് കോൺഗ്രസിനുണ്ടായിരുന്നത്. ഇതിൽ ഒരാളെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നേരത്തെ പുറത്താക്കി. ബിജെപി അംഗത്വമെടുത്ത ചടങ്ങിൽ കിപ കാകുവിന്റെ നേതൃത്വത്തിലുള്ള 20 കൗൺസിലർമാരും സന്നിഹിതരായിരുന്നു. മറ്റ് മൂന്നുപേരും തങ്ങൾക്കൊപ്പമുണ്ടെന്നും അസൗകര്യം മൂലമാണ് എത്തിച്ചേരാത്തതെന്നുമാണ് കിപ കാകു പറഞ്ഞത്. ഷിംല മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുൻ കൗൺസിലർമാർ ഉൾപ്പടെ 65 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാനഗറിലെ ചേരിമാറ്റം.
ഇറ്റാനഗർ: അരുണാചൽ ഭരണം പിടിച്ച ബിജെപി അപ്രതീക്ഷിത നീക്കത്തിലൂടെ ഇറ്റാനഗർ മുനിസിപ്പാലിറ്റി ഭരണവും കൈപ്പിടിയിലാക്കി. ഇറ്റാനഗർ മുനിസിപ്പൽ കൗൺസിലിലെ 25 കോൺഗ്രസ് കൗൺസിലർമാരിൽ 23 പേരും ബിജെപിയിൽ ചേർന്നു.
മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ താപിർ ഗോയുടേയും സാന്നിധ്യത്തിലാണ് കൗൺസിലർമാർ ബിജെപിയിൽ ചേക്കേറിയത്. 30 അംഗ കൗൺസിൽ ഭരണം ഇതോടെ ബിജെപിക്ക് ലഭിക്കും.
26 കൗൺസിലർമാരാണ് കോൺഗ്രസിനുണ്ടായിരുന്നത്. ഇതിൽ ഒരാളെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നേരത്തെ പുറത്താക്കി. ബിജെപി അംഗത്വമെടുത്ത ചടങ്ങിൽ കിപ കാകുവിന്റെ നേതൃത്വത്തിലുള്ള 20 കൗൺസിലർമാരും സന്നിഹിതരായിരുന്നു. മറ്റ് മൂന്നുപേരും തങ്ങൾക്കൊപ്പമുണ്ടെന്നും അസൗകര്യം മൂലമാണ് എത്തിച്ചേരാത്തതെന്നുമാണ് കിപ കാകു പറഞ്ഞത്.
ഷിംല മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുൻ കൗൺസിലർമാർ ഉൾപ്പടെ 65 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാനഗറിലെ ചേരിമാറ്റം.