തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായിക ഷാൻ ജോൺസൺ അവസാനമായി സംഗീതം ചെയ്ത ഗാനം പുറത്തിറങ്ങിയ ഗാനം യുട്യൂബ് വഴി പുറത്തിറക്കിയ വിവരം ഗായകൻ ജി വേണുഗോപാലാണ് വ്യക്തമാക്കിയത്. ഗാനം യൂട്യൂബിൽ വൈറലായിട്ടുണ്ട്. ഇതളുകൾ എന്ന സംഗീത ആൽബത്തിലെ ഇളം വെയിൽ കൊണ്ട് നാം നടന്ന നാളുകൾ.. എന്ന ഗാനമാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടികൊണ്ടിരിക്കുന്നത്. ഉണ്ണി മാഞ്ഞാലി രചന നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജി.വേണുഗോപാലും സുജാത മോഹനുമാണ്.

മികച്ച രീതിയിലാണ് സംഗീതത്തെ ഉരുപാട് സ്‌നേഹിച്ചിരുന്ന ഷാൻ ജോൺസൻ ഈ പ്രണയ ഗാനത്തിനു ഈണം നൽകിയിരിക്കുന്നതെന്നും ഷാനിലെ പ്രതിഭയുടെ നേർക്കാഴ്ചയാണ് ഈ ഗാനമെന്നുമാണ് ഗായകൻ ജി.വേണുഗോപാൽ തന്റെ ഫെയിസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഗാനം ആലപിക്കേണ്ടി വന്നപ്പോൾ തനിക്കുണ്ടായ മാനസിക അവസ്ഥയെകുറിച്ചും വേണുഗോപാൽ വിശദീകരിക്കുന്നു.

ഷാനിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത തനിക്ക് ആ വരികളുടെ പ്രണയ ഭാവം നഷ്ടപ്പെടാതെ ആലപിക്കേണ്ടിവന്നതിനെ കുറിച്ചും വേണുഗോപാൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചെന്നൈയിലെ ഫ്‌ലാറ്റിൽ ഷാൻ ജോൺസനെ മരിച്ച നിലയിൽ കണ്ടെത്തിയത്.