- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലം കണ്ണ് അടച്ച് കുറ്റി മുടിയും കുറ്റിത്താടിയിലും പുതിയ മേക്ക് ഓവറിൽ മോഹൻലാൽ; കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കിയുടെ വേഷപകർച്ച ഇങ്ങനെ
ഒടിയന്റെയും നീരാളിയിലെയും മോഹൻലാലിന്റെ വേഷപ്പകർച്ച കണ്ട ആരാധകർക്ക് വീണ്ടും ആവേശം നല്കി കായംകുളം കൊച്ചുണ്ണിയിലെ വേഷപകർച്ചയുടെ ചിത്രം പുറത്ത്. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രത്തിനായി കണ്ണിറുക്കിക്കൊണ്ട് നില്ക്കുന്ന നടന്റെ ചിത്രമാണ് പ്രചരിക്കുന്നത്. യുവ നടൻ നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലാണ് ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നത്. വെള്ളിത്തിരയിൽ ആദ്യമായാണ് നിവിൻ പോളിയും മോഹൻലാലും ഒന്നിക്കുന്നത്.ഇരുപത് മിനിറ്റോളം ദൈർഘ്യമുള്ള കഥാപാത്രത്തിനായി 15 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നല്കിയിരിക്കുന്നത്്. കഴിഞ്ഞദിവസമാണ് താരം ചിത്രത്തിന്റെ ലോക്കേഷനിൽ ജോയ്ൻ ചെയ്തത്. സ്‌കൂൾ ബസ് എന്ന ചിത്രത്തിന് ശേഷം ബോബി - സഞ്ജയ്‌യുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിലെ നിവിൻ പോളിയുടെ കിടിലൻ ലുക്ക് അണിയറ പ്രവർത്തകർ നേരത്തെ പുറത്തു വിട്ടിരുന്നു.
ഒടിയന്റെയും നീരാളിയിലെയും മോഹൻലാലിന്റെ വേഷപ്പകർച്ച കണ്ട ആരാധകർക്ക് വീണ്ടും ആവേശം നല്കി കായംകുളം കൊച്ചുണ്ണിയിലെ വേഷപകർച്ചയുടെ ചിത്രം പുറത്ത്. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രത്തിനായി കണ്ണിറുക്കിക്കൊണ്ട് നില്ക്കുന്ന നടന്റെ ചിത്രമാണ് പ്രചരിക്കുന്നത്.
യുവ നടൻ നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലാണ് ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നത്. വെള്ളിത്തിരയിൽ ആദ്യമായാണ് നിവിൻ പോളിയും മോഹൻലാലും ഒന്നിക്കുന്നത്.ഇരുപത് മിനിറ്റോളം ദൈർഘ്യമുള്ള കഥാപാത്രത്തിനായി 15 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നല്കിയിരിക്കുന്നത്്. കഴിഞ്ഞദിവസമാണ് താരം ചിത്രത്തിന്റെ ലോക്കേഷനിൽ ജോയ്ൻ ചെയ്തത്.
സ്‌കൂൾ ബസ് എന്ന ചിത്രത്തിന് ശേഷം ബോബി - സഞ്ജയ്‌യുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിലെ നിവിൻ പോളിയുടെ കിടിലൻ ലുക്ക് അണിയറ പ്രവർത്തകർ നേരത്തെ പുറത്തു വിട്ടിരുന്നു.