തിരുവനന്തപുരം : വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐടിഐകൾ തിങ്കളാഴ്ച മുത ൽ തുറന്നു പ്രവർത്തിക്കും. തിങ്കളാഴ്ച മുതൽ തുറക്കാൻ സർക്കാർ അനുമതി നൽകി. ഒരു സമയം 50 ശതമാനം ട്രെയിനികൾക്ക് മാത്രമായിരിക്കും പ്രവേശനം.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് സ്ഥാപനമേധാവിമാർ ഉറപ്പു വരുത്ത ണം. ഐടിഐകളുടെ പ്രവർത്തനം സംബന്ധിച്ച മറ്റു ക്രമീകരണങ്ങൾക്കായി വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടററെ ചുമതലപ്പെടുത്തി.