തെരുവിൽ വച്ച് യഹൂദന്റെ മുഖത്ത് കാർക്കിച്ചു തുപ്പുക. അയാളുടെ മകളെ പ്രണയിച്ചു വിവാഹം കഴിക്കുക. അവനായിരുന്നു മധ്യകാല യൂറോപ്പിലെ വിഖ്യാത സാഹിത്യങ്ങളിലെ ഹീറോ !!!

വിശ്വ വിഖ്യാതമായ ഷേക്‌സ്പിയർ കൃതികളിൽ പോലും യഹൂദന്മാർ വെറുക്കപ്പെട്ടവരായിരുന്നത് യാദൃശ്ചികമായിരുന്നില്ല. അന്നത്തെ യൂറോപ്പിലെ സാമൂഹ്യ പശ്ചാത്തലത്തിന്റെ സ്വാധീനം അന്നത്തെ സാഹിത്യ കൃതികളിൽ പ്രകടമായിരുന്നു.

കൊള്ള പലിശക്കാരനായ ശൈലോക് ഒരു യഹൂദനായിരുന്നു. ഷേക്ക്‌സ്പിയറിന്റെ മെർച്ചന്റ് ഓഫ് വെനീസിൽ യഹൂദൻ എന്ന വിശേഷണം തന്നെ വെറുക്കപ്പെട്ടവൻ എന്ന രീതിയിലാണ്. ഒല ംമ െമ ഖലം എന്ന് പറഞ്ഞാൽ അതോടെ ആ കഥാപാത്രത്തിനു വെറുക്കപ്പെട്ടവൻ, ക്രൂരൻ, കരുണയില്ലാത്തവൻ, അത്യാഗ്രഹി എന്നീ സ്വഭാവ വിശേഷങ്ങൾ വന്നു ഭവിക്കുന്നു.

യൂറോപ്പ് യഹൂദരോട് ചെയ്തത് എന്ത്?

ചരിത്രത്തിലെ ഏറ്റവും ദീർഘമായ യഹൂദ കൂട്ടക്കൊലകൾ അരങ്ങേറിയത് മദ്ധ്യ കാലഘട്ടത്തിൽ ആണ്. നീണ്ട 1900 വർഷം ഒരു ജനതയെ പീഡിപ്പിച്ച രക്ത രൂക്ഷിതമായ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം. മദ്ധ്യകാല യൂറോപ്പിലെ യഹൂദ വിരുദ്ധ അക്രമങ്ങളുടെ കാരണങ്ങൾ പൂർണ്ണമായും മതപരമായിരുന്നു. ക്രിസ്ത്യൻ സഭകളിലെ സ്ഥിരാംഗങ്ങൾ വരെ യേശുവിന്റെ കുരിശു മരണത്തിനു കാരണക്കാർ യഹൂദരായിരുന്നു എന്ന വിശ്വാസത്താൽ യഹൂദ വിരോധം സൂക്ഷിക്കുകയും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിരുന്നു എന്ന് കാണാം.


ഡിസൈഡ്  അല്ലെങ്കിൽ ദൈവത്തെ കൊന്നു എന്ന കൊടിയ പാപം ചെയ്തവരാണ് യഹൂദർ എന്ന വിശ്വാസം അക്കാലത്ത് വ്യാപകമായിരുന്നു. ഇതേ കാരണത്താൽ 1900 വർഷം ഇരകൾ ആവേണ്ടി വന്നു ലോകത്ത് ആകമാനമുള്ള യഹൂദർക്ക് എല്ലാ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യഹൂദന്മാർ പുറത്താക്കപ്പെടുകയോ കൂട്ടക്കൊലയ്ക്ക് വിധേയരാക്കപ്പെടുകയോ ചെയ്തു. യൂറോപ്പിൽ യഹൂദന്മാരുടെ ജീവിതം മൃഗ തുല്യമായിരുന്നു. അവരെ പൗരന്മാരായി പോലും കണക്കാക്കിയിരുന്നില്ല. ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും സർവ്വ സാധാരണമായിരുന്നു. എഡി 250 മുതൽ 1948 വരെ 109 പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട വെറുക്കപ്പെട്ട സമൂഹമായിരുന്നു യഹൂദന്മാർ. കൃസ്ത്യൻ ഭരണത്തിന് കീഴിൽ അടിച്ചമർത്തപ്പെട്ട യഹൂദന്മാരെ ക്രൂരമായാണ് അന്നത്തെ യൂറോപ്യൻ സമൂഹം കൈകാര്യം ചെയ്തത്. എ ഡി 136 ൽ റോമൻ ചക്രവർത്തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേർ കൊല്ലപ്പെട്ടു.

1007 മുതൽ 1012 വരെ ഒട്ടനവധി യഹൂദന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor  എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.

കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും യഹൂദ വിഭാഗങ്ങളെ കൊന്നൊടുക്കി. 12000 യഹൂദരാണ് വാളിനു ഇരയായത്.

1099-ൽ യൂറോപ്പിലെ കുരിശു യോദ്ധാക്കൾ യെരുശലേം പിടിച്ചെടുത്തു ക്രിസ്ത്യൻ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

1320 ൽ ഫലസ്തീൻ മുസ്ലീങ്ങളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 ക്രൈസ്തവ പോരാളികൾ 120 യഹൂദ കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 യഹൂദരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.

1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം യഹൂദന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 യഹൂദന്മാരെ ചുട്ടു കൊന്നു. മുസ്ലീങ്ങളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്‌പെയിനിലെ യഹൂദന്മാർ. മുസ്ലിം സ്‌പെയിൻ തകർന്നതോടെ 70 യഹൂദ വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും യഹൂദരുടെ പൗരത്വം എടുത്തു കളഞ്ഞു.

1492 ൽ സ്‌പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം യഹൂദന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു. 1497 ൽ പോർച്ചുഗീസിൽ നിന്ന് യഹൂദരെ പുറത്താക്കി. 20000 യഹൂദർ രാജ്യം വിട്ടു.

യഹൂദരെ നിരന്തരം ആക്രമിക്കാനുള്ള പ്രധാന കാരണം യേശുവിന്റെ കൊലയാളികൾ എന്ന വിശ്വാസമായിരുന്നു. കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി യഹൂദ സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത് തന്നെ.

1933 ലെ കൂട്ടക്കൊലയോടെ യൂരോപ്പിയർ യഹൂദരെ ശല്യം ഒഴിവാക്കാൻ ഫലസ്തീനിലേക്ക് കുടിയിരുത്തുകയായിരുന്നു. ഇസ്രയേൽ എന്ന രാജ്യം നിലനിൽക്കേണ്ടത് ഇനി യൂറോപ്യരുടെ ആവശ്യമാണ്. ഇസ്രയേൽ ഇല്ലാതായാൽ 1900 വർഷം തങ്ങൾക്ക് ഒരു ശല്യമായി യഹൂദർ തിരികെ യൂറോപ്പിലേക്ക് തന്നെ കുടിയേറുമെന്ന ഭയമാണ് ഇസ്രയേൽ ക്രൂരതയെ അവഗണിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. എത്ര ഫലസ്തീനികളെ കൊന്നാലും ശരി, യഹൂദർ ജറുസലേമിൽ തുടരേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്.

ദൈവ പുത്രനെ കൊന്നവരെ തങ്ങളുടെ 109 പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുകയും അനേക ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തവർ ഇന്ന് ഇസ്രയേലിനു വേണ്ടി ജയ് വിളിക്കുന്നത് ഒരു ശല്യം ഒഴിവായ ആഹ്ലാദത്തിൽ മാത്രമാണ്. അല്ലെങ്കിൽ 1900 വർഷം നിന്ദ്യരും നികൃഷ്ടരുമായ യഹൂദർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവരുടെ ഇഷ്ട ജനതയായത് ?

യഹൂദന്മാരുടെ സുവർണ്ണ കാലം

ഗൂഗിളിൽ ഏീഹറലി മഴല ീള ഖലം െശി ഋൗൃീുല എന്ന് സെർച്ച് ചെയ്തു നോക്കിയാൽ കാണുന്ന റിസൾട്ട് ചരിത്രമറിയാത്തവരെ അമ്പരപ്പിക്കും. അത് ക്രിസ്ത്യൻ ഭരണത്തിലോ യഹൂദ ഭൂരിപക്ഷ പ്രദേശങ്ങളിലോ ആയിരുന്നില്ല. മുസ്ലീങ്ങൾ സ്‌പൈൻ ഭരിച്ചിരുന്ന കാലമായിരുന്നു യഹൂദരുടെ സുവർണ്ണ കാലം. സുദീർഘമായ മൂന്നര നൂറ്റാണ്ടു കാലത്തോളം മുസ്ലിം സ്‌പെയിനിൽ യഹൂദന്മാർ സുരക്ഷിതരായിരുന്നു. അതുകൊണ്ടാണ് ചരിത്രകാരന്മാർ ആ കാലഘട്ടത്തെ സുവർണ്ണ കാലമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മുസ്ലിംകൾ സ്‌പെയിൻ കീഴടക്കിയപ്പോൾ യഹൂദന്മാർ അത് സർവ്വാത്മനാ സ്വാഗതം ചെയ്യുകയുണ്ടായി എന്ന് കാണാം. മുസ്ലിം സ്‌പെയിൻ അന്ന് ശാസ്ത്ര സാങ്കേതിക വിദ്യയിൽ ലോകത്തെ ശ്രദ്ധാകേന്ദ്രമായിരുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി മുസ്ലിം ഭരണാധികാരികൾ യഹൂദരെ വിശ്വാസത്തിൽ എടുക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്തു. അക്കാലത്തെ യൂറോപ്യർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു അത്. അവരെ തുല്യ പൗരന്മാരായി കണക്കാക്കി എന്ന് മാത്രമല്ല ഭരണ സിരാ കേന്ദ്രങ്ങളിൽ വരെ അവർക്ക് ഉദ്യോഗം നൽകി ആദരിച്ചു.

യഹൂദരെ സംരക്ഷിച്ചത് മുസ്ലിംകൾ മാത്രം

ചരിത്രത്തിൽ യഹൂദരെ സംരക്ഷിച്ചതു മുസ്ലിംകൾ മാത്രമാണ് എന്ന് കാണാം. 661 ൽ ഉമവികളുടെ ഭരണത്തിലും 750 ൽ അബ്ബാസികളുടെ ഭരണത്തിലും യഹൂദ പ്രജകൾ ഉണ്ടായിരുന്നു എന്ന് മാത്രമല്ല 970 ൽ ഫാതിമികളുടെ ഭരണത്തിൽ, ജറൂസലേമിൽ ഒരു യഹൂദ ഗവർണറെ വരെ നിയമിക്കുകയുണ്ടായി. 1099 ൽ യൂറോപ്പിലെ കുരിശു യോദ്ധാക്കൾ ജറുസലേം പിടിച്ചെടുക്കുകയും അക്കാലയളവിൽ മാത്രം 10000 യഹൂദന്മാരെ കൊന്നൊടുക്കുകയും ചെയ്തു. പിന്നീട് യഹൂദർക്ക് ഒരു മോചനവും സംരക്ഷണവും കിട്ടിയത് മുസ്ലിംകളിലൂടെയാണ് എന്നത് ചരിത്രമാണ്. 1187 ൽ സലാഹുദ്ദീൻ അയ്യൂബി യെരുശലേം തിരിച്ചു പിടിച്ചു യഹൂദരെ ഫലസ്തീനിൽ കൂടുതൽ പാർപ്പിക്കാൻ ഉത്തരവിട്ടു ഇസ്ലാമിന്റെ മാതൃക കാണിച്ചു.

സ്‌പെയിനിൽ മുസ്ലിങ്ങൾ ഭരണത്തിൽ വന്നതോടെ യഹൂദന്മാരുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചു. തലമുറകളോളം യഹൂദർ സംരക്ഷിക്കപ്പെട്ടു. 1492 ൽ സ്‌പെയിൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് പൂർണ്ണമായി പോയതോടെ 2 ലക്ഷത്തോളം യഹൂദന്മാർ നെതർലാന്റ്, തുർക്കി, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് നാട് കടത്തപെട്ടു. പിന്നീട് യൂറോപ്പിൽ കൂട്ട കൊലകളുടെ കാലഘട്ടമായിരുന്നു. പോർചുഗലിൽ നിന്നും ജർമൻ നഗരങ്ങളിൽ നിന്നും പുറത്താക്കി. പോളണ്ടിൽ കൂട്ടക്കൊല നടന്നു. ഫ്രാൻസിൽ നിന്ന് പുറത്താക്കി.

വീണ്ടും യഹൂദർക്ക് ഒരു അഭയം നൽകിയത് മുസ്ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തിൽ ഫലസ്തീൻ ഓട്ടമൻ തുർക്കിയുടെ കീഴിൽ, ഭരണത്തിൽ യഹൂദർ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ് രണ്ടാമൻ എന്ന ഓട്ടമൻ ഖലീഫ സ്‌പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നും പുറംതള്ളിയ യഹൂദർക്ക് അഭയം നൽകി. 1917 ൽ ഒന്നാം ലോക യുദ്ധാവസാനത്തിൽ തുർക്കി ഖലീഫ സ്ഥാന ഭ്രഷ്ടനാവുന്നത് വരെ ഇസ്ലാമിക തുർക്കിയിൽ യഹൂദർ സംരക്ഷിക്കപ്പെട്ടു.

യഹൂദ ചരിത്ര സൂചിക:

കഴിഞ്ഞ രണ്ടായിരം വർഷത്തെ യഹൂദ സമൂഹത്തിന്റെ ചരിത്ര സൂചിക കൂടി താഴെ കൊടുക്കുന്നു. ചരിത്ര കുതുകികൾക്കും നിക്ഷ്പക്ഷ വായനക്കാർക്കും ഉപകാരപ്പെട്ടേക്കാം.

ബിസി 37 എ ഡി 324: റോമൻ ഭരണം
എഡി 73: ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
എഡി 136: റോമൻ ചക്രവർതി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി. ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
യഹൂദർക്ക് പലരും ജെറൂസലേമിലെ പ്രവേശനവും പ്രാർത്ഥന പോലും നിഷേധിച്ചു.

എ ഡി 324628: ബൈസഡ്രിയൻ(കിഴക്കൻ റോമ) നിയന്ത്രണത്തിൽ
629: ബൈസാഡ്രിയക്കാർ ഒന്നര ലക്ഷം യഹൂദരെ ജറുസലേമിൽ നിന്നും ഗലീലിയിൽ നിന്നും പുറത്താക്കി
638: ഖലീഫ ഉമറിന്റെ ഭരണത്തിൽ ജറുസലേം മുസ്ലീങ്ങളുടെ കീഴിൽ വന്നു.
661: ഉമവികളുടെ ഭരണത്തിൽ
750: അബ്ബാസികളുടെ കീഴിൽ
970: ഫാതിമികളുടെ ഭരണത്തിൽ, ജറുസലേമിൽ ഒരു യഹൂദ ഗവർണറെ നിയമിച്ചു
7001250: യഹൂദർ യൂറോപ്പിൽ കഠിനമായി പീഡിപ്പിക്കപ്പെട്ടു.
1071: സെല്ജൂക്ക് തുർക്കികളുടെ കീഴിൽ
1099: യൂറോപ്പിലെ കുരിശു യോദ്ധാക്കൾ യെരുശലേം പിടിച്ചെടുത്തു ക്രിസ്ത്യൻ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ആയി പത്തായിരം യഹൂദരെ വധിച്ചു.

1187: സലാഹുദ്ദീൻ അയ്യൂബി യെരുശലേം തിരിച്ചു പിടിച്ചു. യഹൂദരെ ഫലസ്തീനിൽ കൂടുതൽ പാർപ്പിക്കാൻ ഉത്തരവിട്ടു
9001090: സ്‌പെയിൻ മുസ്ലിം ഭരണത്തിൽ വന്നതോടെ യഹൂദന്മാരുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുർ റഹ്മാൻ രണ്ടാമന്റെ ഭരണകാലത്ത്)

12601517: മംലൂക്കുകളുടെ കീഴിൽ
1275: എഡ്വാർഡ് ഒന്നാമൻ ഇംഗ്‌ളണ്ടിൽ നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കി.
1306 1394: ഫ്രാൻസിൽ നിന്ന് തുടർച്ചയായി പുറത്താക്കപ്പെട്ടു.
1492: സ്‌പെയിൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് പൂർണ്ണമായി പോയതോടെ 2 ലക്ഷത്തോളം യഹൂദന്മാർ നെതർലാന്റ്, തുർക്കി, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് നാട് കടത്തി.

1493: സിസിലിയിൽ നിന്ന് യഹൂദരെ നാടുകടത്തി
1496: പോർച്ചുഗലിൽ നിന്നും ജർമൻ നഗരങ്ങളിൽ നിന്നും പുറത്താക്കി
1501: പോളണ്ട് രാജാവ് ലിത്വനിയയിൽ യഹൂദർക്ക് അഭയം നൽകി
1534: പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു.
1648: പോളണ്ടിൽ യഹൂദ ജന സംഘ്യാവർധനവ്
1655: പോളണ്ടിൽ കൂട്ടക്കൊല നടന്നു
1700: കളിൽ ഫ്രാൻസ്, ഇംഗ്‌ളണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ കുടിയേറ്റം

1517 1917: ഫലസ്തീൻ ഒട്ടമൻ തുർക്കിയുടെ കീഴിൽ, ഭരണത്തിൽ യഹൂദർ സുരക്ഷിതരായി ക്കഴിഞ്ഞു.
ബസയീദ് രണ്ടാമൻ എന്ന ഒട്ടമൻ ഖലീഫ സ്‌പെയിനിൽ നിന്നും പോർചുഗലിൽനിന്നും പുറം തള്ളിയ യഹൂദർക്ക് അഭയം നൽകി .
1850 കളിൽ നോർവേ റഷ്യ എന്നിവിടങ്ങളിൽ അവകാശം ലഭിച്ചു
186070 കളിൽ ഇറ്റലി ജർമനി ഹുംഗറി എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
1880: പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളിൽ യഹൂദരുടെ ജനസംഘ്യാ വർദ്ധന
1882: ഒന്നാം യഹൂദ കുടിയേറ്റം(ഒന്നാം അലിയ)
1890: തിയോഡർ ഹെര്‌സി സയണിസത്തിന്നു ആശയാടിത്തറ നൽകി.
1897: ഒന്നാം സയണിസ്റ്റ് കോൺഗ്രസ്സ് സ്വിറ്റ്‌സർലാന്റിലെ ബാസലിൽ നടന്നു. ആ സമ്മേളനത്തിൽ ണീൃഹറ ദശീിശ ഛൃഴമിശ്വമശേീി (ണദഛ) രൂപീകരിച്ചു.
1917: ഒന്നാം ലോക യുദ്ധാവസാനം തുർക്കിയുടെ നിയന്ത്രണം അവസാനിച്ചു.
1917 1948: ഫലസ്തീൻ ബ്രിട്ടീഷ് മാൻഡേറ്റിന്റെ കീഴിൽ
1921: സോവിയറ്റ് യൂണിയനിൽ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
192939: അഞ്ചാം അലിയാ(രണ്ടര ലക്ഷം യഹൂദർ കുടിയേറി)
193845: ജർമനിയിൽ യഹൂദ പീഡനം, ലക്ഷങ്ങൾ കൊല്ലപ്പെട്ടു
1948: ഫലസ്തീനെ യു എൻ പ്രമേയം മൂന്നായി തിരിച്ചു
1948: ഇസ്രയേൽ രാജ്യം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ ഫലസ്തീനിൽ കുടിയിരുത്തിത്തുടങ്ങി.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട യഹൂദരെ കുടിയിരുത്തിയത് അറബ് മുസ്ലിംകളുടെ ഭൂമികയിലാണ്. ചരിത്രം മറന്ന യഹൂദന്മാർ ഇന്ന് അവരെ തന്നെ വേട്ടയാടുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനിൽ നിന്ന് കാണുന്നത്.

സയണിസ്റ്റുകൾ നന്ദികേട് കാണിക്കുന്നു:

നീണ്ട 19 നൂറ്റാണ്ടുകാലം തങ്ങളെ വേട്ടയാടിയ യൂറോപ്പിയൻ ശക്തികളുടെ ആശിർവാദത്തോടെ തങ്ങളെ സംരക്ഷിച്ച ഒരു സമുദായത്തിൽപ്പെട്ട ദുർബലരായ ഒരു ജനതയോട് നന്ദികേട് കാണിക്കുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനിൽ നിന്ന് കാണുന്നത്. ജീവിക്കാൻ അഭയം നൽകിയവർക്ക് ഇസ്രയേൽ പകരം നല്കിയത് വഞ്ചനയുടെ ചരിത്രവും ക്രൂരതയുടെ വർത്തമാനങ്ങളുമാണ്.

ഫലസ്തീനികളുടെ ജന്മ ദേശത്ത് കടന്നു കയറി ഐക്യരാഷ്ട്ര സഭയെ പോലും അവഗണിച്ചു നിയമവിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും അവരെ ഏതാനും കിലോമീറ്റർ ചുറ്റളവിലേക്ക് ഒതുക്കി അതിനുള്ളിൽ 100 ചെക്ക് പോസ്റ്റുകൾ ഉണ്ടാക്കി മുകളിൽ നിന്ന് ബോംബുകൾ വർഷിക്കുന്ന ഭീകര കാഴ്ച പലവട്ടം നാം കണ്ടു. കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഇരകൾ എങ്ങനെയാണ് ഈ നൂറ്റാണ്ടിൽ ക്രൂരന്മാരായ വേട്ടക്കാരായത്? അതും നൂറ്റാണ്ടുകളായി തങ്ങളെ സംരക്ഷിച്ചു പോന്ന മുസ്ലിം സമുദായത്തോട് ?

ഈ കുറിപ്പ് എഴുതുമ്പോഴും ഗസ്സയുടെ മുകളിൽ ബോംബു വീഴുകയാണ്. ഗസ്സയുടെ അന്തരീക്ഷത്തിനു കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ്. പണ്ട് കുരിശു യോദ്ധാക്കൾ പതിനായിരം യഹൂദരെ ചുട്ടു കൊന്നപ്പോൾ അന്തരീക്ഷത്തിൽ പടർന്നതും ഇതേ ഗന്ധമായിരിക്കണം. പക്ഷെ ഒരു വ്യത്യാസം മാത്രം. അന്ന് തങ്ങളെ സംരക്ഷിക്കാൻ സംരക്ഷണ വലയം തീർത്തവരുടെ പിൻതലമുറയെയാണ് ഇന്ന് അത്യുഗ്ര ശേഷിയുള്ള ആയുധങ്ങൾ കൊണ്ട് ഇസ്രയേൽ വേട്ടയാടി കൊണ്ടിരിക്കുന്നത്.

കടപ്പാട് സക്കീൻ