സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് കേരള നിയമസഭ മാതൃകയായിരുന്നു; ഇപ്പോൾ ആ മഹത്വമില്ല: രണ്ടാം കേരള മോഡൽ വരേണ്ട സമയമായെന്ന് എ.കെ ആന്റണി
തിരുവനന്തപുരം: പഴയ കേരള മോഡൽ മാറി പുതിയ കേരള മോഡൽ കൊണ്ടുവരേണ്ട സമയമായിരിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിനന് കേരള നിയമസഭ മാതൃകയായിരുന്നു. ഇപ്പോൾ ആ മഹത്വം നിയമസഭയ്ക്ക് അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനനാൽ സ്വതന്ത്ര ഇന്ത്യക്ക് മാതൃകയായിരുന്ന കേരള മോഡലിന് രണ്ടാം ഭാ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പഴയ കേരള മോഡൽ മാറി പുതിയ കേരള മോഡൽ കൊണ്ടുവരേണ്ട സമയമായിരിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിനന് കേരള നിയമസഭ മാതൃകയായിരുന്നു. ഇപ്പോൾ ആ മഹത്വം നിയമസഭയ്ക്ക് അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനനാൽ സ്വതന്ത്ര ഇന്ത്യക്ക് മാതൃകയായിരുന്ന കേരള മോഡലിന് രണ്ടാം ഭാഗം വരേണ്ട സമയമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നനിയമസഭയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ നിയമസഭയിൽ ഉദ്ഘാടനനം ചെയ്തു സംസാരിക്കുകയായിരുന്നു ആന്റണി.
പഴയ കേരള മോഡൽ മാറി പുതിയൊരു കേരള മോഡൽ കൊണ്ടുവരേണ്ട സമയമായിരിക്കുന്നു. പുതിയ ചിന്തകളും പുതിയ ആശയങ്ങളുമാണ് ഇനി വേണ്ടത്. കേരളത്തിലെ ജനങ്ങൾക്ക് ഇന്നുള്ളത് പഴയ സ്വപ്നങ്ങളോ ലക്ഷ്യങ്ങളോ അല്ല. അവരുടെ ലക്ഷ്യങ്ങളെല്ലാം മാറിയിരിക്കുന്നു. അത് നേടിക്കൊടുക്കുന്നതിനനാണ് ഇനി സർക്കാരുകളും നിയമസഭാ സാമാജികരും ശ്രമിക്കേണ്ടത്. പുതിയ രീതിയിലുള്ള തൊഴിൽ സാഹചര്യങ്ങൾ ഉണ്ടാകണം, അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകണം, അത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും വേണമെന്നും ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്ത് വർദ്ധിപ്പിച്ചാൽ മാത്രമെ പുരോഗതിയിലേക്ക് അതിവേഗം എത്താനാകൂ. അതിവേ വികസനത്തോടൊപ്പം സമത്വവും ഉണ്ടാവണം. വികസനം എന്നത് എല്ലാ വിഭാഗ ജനങ്ങളിലും എത്തണം. നിയമസഭ 37 ദിവസം മാത്രമാണ് ഇതിനു മുമ്പ് സമ്മേളിച്ചത്. അത് എന്തുകൊണ്ടാണെന്ന് ഓരോരുത്തരും ആലോചിക്കണം. ഇതിന് ഉത്തരം കണ്ടെത്തണം. ചർച്ചകൾ കൂടാതെ ബില്ലുകൾ പാസാക്കുന്നത് തലമുറകളോട് ചെയ്യുന്ന ദ്രോഹമാണെന്നും ആന്റണി പറഞ്ഞു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ ആന്റണി പൊതുപരിപാടികൾക്കൊപ്പം കോൺഗ്രസ്, യുഡിഎഫ് സംഘടനാ ചർച്ചകളിലും പങ്കെടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്. കോൺഗ്രസ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താനനുള്ള കേരളത്തിന്റെ നിർദ്ദേശങ്ങൾ കെപിസിസി പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങും. ഘടകകക്ഷി നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകളിലും ഘടകകക്ഷികളുമായുള്ള പരാതികളും ആന്റണിയുടെ മുമ്പാകെ എത്തുമെന്നും റിപ്പോർട്ടുണ്ട്.