ലണ്ടൻ: റിയാലിറ്റി ഷോകൾക്ക് പ്രേക്ഷകരെ കണ്ടെത്താൻ എന്തും ഏതും ചെയ്യുന്ന ചാനലുകളുടെ കാലമാണിപ്പോൾ. ആളുകളെ പിടിച്ചിരുത്താൻ മത്സരാർത്ഥികളെ പരസ്യമായി ഹിപ്പ്‌നോട്ടൈസ് ചെയ്ത ബ്രിട്ടനിലെ ഐടിവി ചാനലിന്റെ റിയാലിറ്റി ഷോ വിവാദത്തിലായി. മതിയായ യോഗ്യതകളില്ലാത്ത വ്യാജൻ ഹിപ്പ്‌നോട്ടൈസ് ചെയ്ത പ്രശ്‌നം ഉയർത്തി തെറാപ്പിസ്റ്റുകൾ രംഗത്തെത്തി. ഹിപ്‌നോട്ടിക് പരിപാടിയിൽ പങ്കെടുത്തവർ ബോധംകെട്ട് വീഴുന്നുവെന്ന വിധത്തിൽ പ്രദർശിപ്പിച്ചതോടെയാണ് ചാനൽ പരിപാടിക്കെതിരെ രംഗത്തെത്തിയത്. ഐ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന 'യുവേഴ്‌സ് ബാക്കിന് ഇൻ റൂം' എന്ന റിയാലിറ്റി ഷോയ്ക്കിടെ നടന്ന ഹിപ്പ്‌നോട്ടൈസിങ് സംഭവമാണ് വിവാദത്തിലായത്.

മതിയായ പരിചയമില്ലാത്ത ആൾ മത്സരാർത്ഥികളെ ഹിപ്പ്‌നോട്ടൈസ് ചെയ്തത് അവർക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കാമെന്നാണ് ക്ലിനിക്കൽ തെറാപ്പിസ്റ്റുകൾ അഭിപ്രായപ്പെട്ടത്. ആളുകളുടെ മാനസിക നിലയെ ചൂഷണം ചെയ്യുകയാണ് ചാനൽ ചെയ്തതെന്നും ഇവർ വിമർശിക്കുന്നു. ചാനൽ പരിപാടിയിൽ പങ്കെടുത്താൽ പണം ലഭിക്കുമെന്ന് മത്സരാർത്ഥികൾ ഹിപ്പ്‌നോട്ടൈംസിഗിന് വഴങ്ങുകയായിരുന്നു.

മത്സരാർത്ഥികളെ ഹിപ്പനോട്ടൈസ് ചെയ്ത് അവരുടെ മനസിലുള്ള കാര്യങ്ങൾ മുഴുവൻ വെളിയിൽ കൊണ്ടുവന്നുവെന്നാണ് ചാനലിലെ വ്യാജ തൊറാപ്പിസ്റ്റിന്റെ അവകാശവാദം. എന്നാൽ അങ്ങനെ ആരുടെയെങ്കിലും ബ്രയിൻ ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നാണ് അംഗീകൃത തെറാപ്പിസ്റ്റുകൾ പറയുന്നത്. ഹിപ്പ്‌നോട്ടൈസ് ചെയ്യുമ്പോൾ ആളുകൾ തീർത്തും ശാന്തമായ അവസ്ഥയിലായിരിക്കും. ഈ അവസ്ഥയിൽ പോസിറ്റീവായ കാര്യങ്ങൾ ചോദിച്ചറിയുകയാണ് ചെയ്യേണ്ടത്. ഐ ടിവിയിലെ ഷോയിലെ അവതാരകനായ ഫിലിപ്പ് സ്‌കോഫീൽഡ് ചെയ്തത് മറ്റൊരു കാര്യമാണെന്നും അംഗീകൃത തെറാപ്പിസ്റ്റുകൾ പറയുന്നു.

ഹിപ്പ്‌നോട്ടൈസിംഗിനെ കുറിച്ച് തെറ്റായ ധാരണ പരത്തുന്നതാണ് ഷോയെന്നും അംഗീകൃത തെറാപ്പിസ്റ്റുകൾ പരാതിപ്പെടുന്നു. ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്ന ഷോയിലുള്ള ആശങ്കയും ഇവർ പങ്കുവച്ചു. ഹിപ്പ്‌നോട്ടൈസിങ് എന്ന വൈദ്യശാസ്ത്ര മേഖലയെ ഒരു വിനോദ ഉപാധിയായി കാണാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു.