- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുങ്കാറ്റും പേമാരിയും മിന്നലും വൈദ്യുതി ബന്ധം തകർത്തു; താരങ്ങളെ കാട്ടിൽനിന്നും ഒഴിപ്പിച്ചു; ഐടിവിയുടെ ഐയാം എ സെലിബ്രിറ്റി ഷൂട്ടിങ് മുടങ്ങി
കൊടുങ്കാറ്റും പേമാരിയും കനത്തതോടെ, ഓസ്‌ട്രേലിയൻ കാടുകളിൽനിന്ന് ഐയാം ദ സെലിബ്രിറ്റി താരങ്ങളെ ഒഴിപ്പിച്ചു. ഐടിവിയിൽ സംപ്രേഷണം ചെയ്യുന്ന പ്രശശ്ത റിയാലിറ്റി ഷോയാണിത്. ശക്തമായ മിന്നലിൽ വൈദ്യുതി ബന്ധം തകരാറിലായതും താരങ്ങളെ ഒഴിപ്പിക്കാൻ കാരണമായി. മഴ ശമിച്ചതോടെ, താരങ്ങളെ ക്യാമ്പിലേക്ക് തിരിച്ചുകൊണ്ടുവരികയും ഷൂട്ടിങ് പുനരാരംഭിക്കു
കൊടുങ്കാറ്റും പേമാരിയും കനത്തതോടെ, ഓസ്‌ട്രേലിയൻ കാടുകളിൽനിന്ന് ഐയാം ദ സെലിബ്രിറ്റി താരങ്ങളെ ഒഴിപ്പിച്ചു. ഐടിവിയിൽ സംപ്രേഷണം ചെയ്യുന്ന പ്രശശ്ത റിയാലിറ്റി ഷോയാണിത്. ശക്തമായ മിന്നലിൽ വൈദ്യുതി ബന്ധം തകരാറിലായതും താരങ്ങളെ ഒഴിപ്പിക്കാൻ കാരണമായി. മഴ ശമിച്ചതോടെ, താരങ്ങളെ ക്യാമ്പിലേക്ക് തിരിച്ചുകൊണ്ടുവരികയും ഷൂട്ടിങ് പുനരാരംഭിക്കുകയും ചെയ്തു.
കാട്ടിൽ ഷൂട്ടിങ് നടക്കുന്നതിനിടെ മുമ്പും മഴയും മിന്നലുമൊക്കെ നേരിട്ടിട്ടുണ്ടെങ്കിലും ഇത്രയും കനത്ത രീതിയിൽ ഉണ്ടായിട്ടില്ലെന്ന് ഷൂട്ടിങ് സംഘത്തിൽപ്പെട്ടവർ പറഞ്ഞു. ഒരുഘട്ടത്തിൽ എല്ലാവരുടെയും ജീവൻ അപകടത്തിലായെന്ന ആശങ്കപോലുമുണ്ടായി. ക്യാമറകളും മറ്റ് സംവിധാനങ്ങളും തകരാറിലാവുമെന്ന ഘട്ടത്തിലാണ് ഷൂട്ടിങ് നിർത്തിവച്ച് താരങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാൻ തീരുമാനിച്ചത്.
20 മിനിറ്റ് നേരത്തയ്ക്ക് മാത്രമാണ് താരങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നതെന്നാണ് സൂചന. രണ്ടാം തവണയാണ് റിയാലിറ്റി ഷോയുടെ ചിത്രീകരണം മുടങ്ങുന്നത്. ഷൂട്ടിങ് നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നുപോകുമെന്ന സ്ഥിതിയുണ്ടാക്കിയതും താരങ്ങളെ മാറ്റാൻ ഒരു കാരണമായെന്ന് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ടോം ഗൗൾഡ് പറഞ്ഞു. പേടിപ്പെടുത്തുന്ന സാഹചര്യമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.