- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സല്ലുവിന്റെ അമ്മ സൽമയുടെ കൈപിടിച്ച് ലൂലിയ ഇന്ത്യയിലെത്തി; മുംബൈ എയർപോർട്ടിലെത്തിയ കാമുകിക്കൊപ്പം സൽമാന്റെ നില്ക്കുന്ന ഫോട്ടോ വൈറലാകുന്നു; വീണ്ടും ബോളിവുഡിൽ ചർച്ചയായി സൽമാൻ ലൂലിയ വിവാഹ വാർത്ത
പ്രണയവിവാദങ്ങൾക്ക് തിരശീലയിട്ട് ബോളിവുഡ് താരം സൽമാൻ ഖാൻ വിവാഹിതനാവുന്നതായി വീണ്ടും വാർത്ത പരക്കുന്നു. ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച റൊമാനിയൻ ടെലിവിഷൻ താരം ലൂലിയ വന്ററുമായി സൽമാന്റെ വിവാഹം ഏകദേശം തീരുമാനിച്ചെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാർത്ത മാസങ്ങൾക്കു മുൻപേ പരന്നിരുന്നു. ഇത് നിഷേധിച്ച് സൽമാന്റെ സഹോദരി അർപ്പിത ഖാൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഏറ്റവും ഒടുവിലെ വാർത്തകൾ പ്രകാരം സൽമാൻ യൂലിയയെ വിവാഹം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹം ഈ വർഷം അവസാനത്തോടെ നടക്കുമെന്നാണ് സൂചനകൾ. ഈ വാർത്തകൾക്ക് ശക്തി പകർന്ന് കഴിഞ്ഞ ദിവസം മുംബൈ എയർപോർട്ടിലേക്ക് സൽമാൻ ഈ ലോകത്ത് ഏറ്റവും അധികം സ്‌നേഹിക്കുന്ന അദ്ദേഹത്തിന്റെ അമ്മ സൽമയുടെ കൈപിടിച്ച് ലുലിയ എത്തുന്ന ചിത്രവും വൈറലായിരിക്കുകയാണ്. സൽമാനും അമ്മ സൽമയ്ക്കും ഒപ്പം ലൂലിയ നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രമായ സുൽത്താന്റെ ചിത്രീകരണത്തിന് ശേഷം മുംബയ് വിമാനത്താവളത്തിൽ എത്തിയ സൽമാനൊപ്പമാണ് അ
പ്രണയവിവാദങ്ങൾക്ക് തിരശീലയിട്ട് ബോളിവുഡ് താരം സൽമാൻ ഖാൻ വിവാഹിതനാവുന്നതായി വീണ്ടും വാർത്ത പരക്കുന്നു. ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച റൊമാനിയൻ ടെലിവിഷൻ താരം ലൂലിയ വന്ററുമായി സൽമാന്റെ വിവാഹം ഏകദേശം തീരുമാനിച്ചെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇരുവരും പ്രണയത്തിലാണെന്ന വാർത്ത മാസങ്ങൾക്കു മുൻപേ പരന്നിരുന്നു. ഇത് നിഷേധിച്ച് സൽമാന്റെ സഹോദരി അർപ്പിത ഖാൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഏറ്റവും ഒടുവിലെ വാർത്തകൾ പ്രകാരം സൽമാൻ യൂലിയയെ വിവാഹം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹം ഈ വർഷം അവസാനത്തോടെ നടക്കുമെന്നാണ് സൂചനകൾ.
ഈ വാർത്തകൾക്ക് ശക്തി പകർന്ന് കഴിഞ്ഞ ദിവസം മുംബൈ എയർപോർട്ടിലേക്ക് സൽമാൻ ഈ ലോകത്ത് ഏറ്റവും അധികം സ്‌നേഹിക്കുന്ന അദ്ദേഹത്തിന്റെ അമ്മ സൽമയുടെ കൈപിടിച്ച് ലുലിയ എത്തുന്ന ചിത്രവും വൈറലായിരിക്കുകയാണ്. സൽമാനും അമ്മ സൽമയ്ക്കും ഒപ്പം ലൂലിയ നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രമായ സുൽത്താന്റെ ചിത്രീകരണത്തിന് ശേഷം മുംബയ് വിമാനത്താവളത്തിൽ എത്തിയ സൽമാനൊപ്പമാണ് അമ്മ സൽമയെയും ലുലിയയും എത്തിയത്.
ലുലിയയെ വിവാഹം കഴിച്ച് സെറ്റിലാകാൻ സൽമാന്റെ അമ്മ നിർബന്ധിക്കുന്നതായാണ് വിവരം. ഖാൻ കുടുംബത്തിലെ എല്ലാ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും ലുലിയയെ ഇപ്പോൾ സ്ഥിരമായി കാണാറുണ്ട്. ആരോഗ്യ സ്ഥിതി വഷളായിരിക്കുന്ന സൽമയുടെ കൈയിൽ പിടിച്ച് പുറത്തുകൊണ്ടു വരികയും കാറിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്ന ലുലിയയുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.