- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷാൽ പാണക്കാട് തങ്ങൾ പറഞ്ഞിട്ടും മുസ്ലിംലീഗ് കുഞ്ഞുങ്ങൾ പഠിക്കുന്നില്ല..! അവരുടെ പഠനം ഇപ്പോഴും സംഘപരിവാർ സ്‌കൂളിൽ തന്നെ! വാട്‌സ് ആപ്പ് ഹർത്താൽ പോലെ തീയറ്റർ പീഡന കേസിലും സംഘപരിവാർ നുണപ്രചരണം ഏറ്റുപിടിച്ചു; കേസിൽ അറസ്റ്റിലായ മൊയ്തീൻ കുട്ടിക്ക് പകരം പാവപ്പെട്ടൊരു മൊയ്തീൻ കുട്ടിയിൽ കുറ്റം ആരോപിച്ച് സൈബർ പ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് പട്ടാമ്പി സ്വദേശി
തിരുവനന്തപുരം: മുസ്ലിംലീഗിലെ യുവാക്കൾ ഇപ്പോൾ ആത്മീയ ആചാര്യനാക്കിയിരിക്കുന്നത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അല്ലേ? അതോ സംഘപരിവാർ നേതാക്കളാണോ അവരുടെ അപ്പോസ്തലന്മാർ? ഈ ചോദ്യം ആരെങ്കിലും ചോദിച്ചു പോയാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. ആ വിധത്തിലാണ് സൈബർ ലോകത്ത് മുസ്ലിംലീഗിന്റെ നുണപ്രചരണം കൊഴുക്കുന്നത്. ബാലപീഡനത്തിൽ അറസ്റ്റിലായത് തൃത്താല സ്വദേശിയായ മൊയ്തീൻ കുട്ടിയായിരുന്നു. ഇയാൾ ജുവല്ലറി വ്യവസായിയും പ്രവാസി ലീഗിന്റെ നേതാവുമാണെന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ, മൊയ്തീൻ കുട്ടി അറസ്റ്റിലായതിന് പിന്നാലെ സംഘപരിവാർ അനുയായികൾ ഇയാൾ ഇടതു അനുഭാവിയാണെന്ന വിധത്തിൽ സൈബർ ലോകത്ത് നുണപ്രചരണം നടത്തി. പട്ടാമ്പിക്കാരനായ മൊയ്തീൻകുട്ടിയെന്ന സാധുവായ മനുഷ്യന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇയാളാണ് കുറ്റവാളിയെന്ന വിധത്തിൽ നുണ പ്രചരണം നടത്തിയത്. ഈ നുണ പ്രചരണം വാട്‌സ് ആപ്പ് ഹർത്താൽ കാര്യത്തിൽ എന്നതു പോലെ സൈബർ ലോകത്തെ മുസ്ലിംലീഗ് അനുഭാവികളും പ്രചരിപ്പിക്കുകയായിരുന്നു. പട്ടാമ്പിക്കാരനായ മൊയ്തീൻ കുട്ടി ഇടതു അ
തിരുവനന്തപുരം: മുസ്ലിംലീഗിലെ യുവാക്കൾ ഇപ്പോൾ ആത്മീയ ആചാര്യനാക്കിയിരിക്കുന്നത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അല്ലേ? അതോ സംഘപരിവാർ നേതാക്കളാണോ അവരുടെ അപ്പോസ്തലന്മാർ? ഈ ചോദ്യം ആരെങ്കിലും ചോദിച്ചു പോയാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. ആ വിധത്തിലാണ് സൈബർ ലോകത്ത് മുസ്ലിംലീഗിന്റെ നുണപ്രചരണം കൊഴുക്കുന്നത്.
ബാലപീഡനത്തിൽ അറസ്റ്റിലായത് തൃത്താല സ്വദേശിയായ മൊയ്തീൻ കുട്ടിയായിരുന്നു. ഇയാൾ ജുവല്ലറി വ്യവസായിയും പ്രവാസി ലീഗിന്റെ നേതാവുമാണെന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ, മൊയ്തീൻ കുട്ടി അറസ്റ്റിലായതിന് പിന്നാലെ സംഘപരിവാർ അനുയായികൾ ഇയാൾ ഇടതു അനുഭാവിയാണെന്ന വിധത്തിൽ സൈബർ ലോകത്ത് നുണപ്രചരണം നടത്തി. പട്ടാമ്പിക്കാരനായ മൊയ്തീൻകുട്ടിയെന്ന സാധുവായ മനുഷ്യന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇയാളാണ് കുറ്റവാളിയെന്ന വിധത്തിൽ നുണ പ്രചരണം നടത്തിയത്. ഈ നുണ പ്രചരണം വാട്‌സ് ആപ്പ് ഹർത്താൽ കാര്യത്തിൽ എന്നതു പോലെ സൈബർ ലോകത്തെ മുസ്ലിംലീഗ് അനുഭാവികളും പ്രചരിപ്പിക്കുകയായിരുന്നു.
പട്ടാമ്പിക്കാരനായ മൊയ്തീൻ കുട്ടി ഇടതു അനുഭാവിയാണെന്നാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കുന്ന്ത്. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന്റെ പടങ്ങളും അദ്ദേഹത്തിന്റെ പേജിലുണ്ട്. ഇടതു അനുഭാവിയാണെന്ന ഒറ്റക്കാരണം കൊണ്ടാണ് നിരപരാധിയായ വ്യക്തിയെ അപരാധിയാക്കി സൈബർലോകത്ത് സംഘപരിവാർ പേജുകൾ ആരോപണങ്ങൾ ഉന്നയിച്ചത്. വ്യാപകമായി പ്രചരണം നടത്തുകയും ചെയ്തു ഇക്കൂട്ടർ. എന്നാൽ, ഈ ആരോപണം മുസ്ലിംലീഗുകാരും ഏറ്റെടുക്കുകയായിരുന്നു.
കത്വ പെൺകുട്ടിയുടെ പേരിൽ ഹർത്താലിന് ഒരു വിഭാഗം സംഘപരിവാർ പ്രവർത്തകർ ആഹ്വാനം ചെയ്തപ്പോൾ അതേ തുടർന്ന് രംഗത്തിറങ്ങിയതും അക്രമം നടത്തിയവരിൽ ഭൂരിഭാഗവു മുസ്ലിംലീഗ് പ്രവർത്തകരായിരുന്നു. ഇതോടെ പാണക്കാട് തങ്ങൾ സൈബർ പേജിലൂടെ ഇത്തരം കെണികളിൽ വീഴരുതെന്ന മുന്നറിയിപ്പു നൽകി രംഗത്തുവന്നിരുന്നു. എന്നാൽ തങ്ങളുടെ സാരോപദേശം കൊണ്ടൊന്നും ലീഗുകാർ നന്നാവാൻ പോകുന്നില്ലെനന് തെളിവാണ് മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള പേജുകൾ തന്നെ സാധുവായ മനുഷ്യനെ അപരാധിയാക്കി പ്രചരിപ്പിക്കുന്നതിലൂടെ വ്യക്തമാകുന്നത്. ബാലികാ പീഡന കേസിസും സംഘപരിവാർ പ്രചരണങ്ങളിൽ ലീഗുകാർ കുടുങ്ങുകയായിരുന്നു.
അതേസമയം തന്റെ ചിത്രം അടക്കം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പട്ടാമ്പിക്കാരനായ വ്യക്തിയും ഒരുങ്ങുന്നുണ്ട്. ഇക്കാര്യം മുഹമ്മദ് മുഹ്‌സിൻ എംഎൽഎ വ്യക്തമാക്കി. വ്യാജ പ്രചരണങ്ങളിലൂടെ എന്നെ ആക്രമിക്കുന്ന സൈബർ ലീഗുകാർ കുരക്കുമ്പോൾ മുസ്ലിം ലീഗിന്റെ നേതൃത്വത്തോട് പുച്ഛം മാത്രം.
മുഹമ്മദാലി ശിഹാബ് തങ്ങളെപ്പോലെയുള്ള ശക്തമായ നേതൃത്വത്തിനെ അഭാവം ലീഗിന്റെ പ്രവർത്തകരുടെ 'മാന്യതയിലും', ഓൺലൈൻ സൈബർ വിങ് ഒരു 'തെമ്മാടിക്കൂട്ടത്തേപ്പോലെ' പെരുമാറുന്നതിലൂടെയും മനസിലാകുന്നു. ഏതായാലും സോഷ്യൽ മീഡിയയിൽ 'സംഘ്-ലീഗ്' തോമ്മാടിക്കൂട്ടങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഞാനും, പട്ടാമ്പി സ്വദേശിയായ നിരപരാധിയും നിയമനടിപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു. വ്യാജപ്രചരണങ്ങളെ അപലപിച്ചു കൊണ്ടാണ് മുഹ്‌സിൻ ഫേസുബുക്കിൽ പോസ്റ്റിട്ടത്.
മുഹ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചങ്ങരംകുളത്തെ സിനിമാ തിയേറ്ററിൽ വെച്ച് ബാലികയെ ക്രൂരമായി പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതും മലയാളികൾക്കാകെ അപമാനകരവുമാണ്. പരാതി കൊടുത്തിട്ടും കേസെടുക്കാതിരുന്ന ബന്ധപ്പെട്ട പൊലീസുകാരും കൂട്ടുനിന്ന അമ്മയും ഒരേപോലെ കുറ്റക്കാർ തന്നെയാണ്. സംരക്ഷിക്കേണ്ടവർ തന്നെ ക്രൂരമായി ശിക്ഷിക്കുമ്പോൾ, ആ പിഞ്ചു ബാല്യം എന്താണ് ചിന്തിച്ചിട്ടുണ്ടാവുക?
നിഷ്‌കളങ്കമായി കളിച്ചു നടുക്കേണ്ട പ്രായത്തിൽ ഈ ക്രൂരത ഏറ്റുവാങ്ങേണ്ടി വരുന്നത് മരണത്തിനു തുല്യമാണ്. ഈ ക്രൂരത ചിരിക്കുന്ന മുഖവുമായി ചെയ്ത തൃത്താല സ്വദേശിയുടെ മാനസികാവസ്ഥ മനുഷ്യന്റതല്ല ! ഈ സംഭവം നൽകുന്ന പാഠം കുട്ടികളുടെ കാര്യത്തിൽ നാം കൂടുതൽ ജാഗ്രത കാണിക്കണമെന്നാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും മുന്നിൽ ഈ കുഞ്ഞിന് നീതി നിഷേധിച്ച പൊലീസുകാർക്ക് സസ്‌പെൻഷനല്ല, ഡിസ്മിസലും ജയിലഴികളുമാണ് നൽകേണ്ടത്. അതോടൊപ്പം ഇത്തരം ഉദ്യോഗസ്ഥരെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുകയും വേണം.
ഈ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ എന്നെയും, പ്രതിയുടെ പേരുള്ള പട്ടാമ്പികാരനായ ഒരാളെയും ചേർത്ത് സംഘികളുടെയും മുസ്ലിം ലീഗിന്റെ ഓൺലൈൻ ചാവേറുകളും നടത്തുന്ന കുപ്രചാരങ്ങങ്ങൾ സംസ്‌കാരമുള്ള ജനതക്ക് ചേർന്നതല്ല. യഥാർത്ഥ പ്രതി തൃത്താല സ്വദേശിയാണെന്നും അദ്ദേഹം ഗൾഫിലെ ഒരു വ്യാപാരിയാണെന്നും തെളിയുകയും അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്ന വീഡിയോയും ഉണ്ടായിരിക്കെ അതേ പേരിലുള്ള പട്ടാമ്പി സ്വദേശിയായ മറ്റൊരാളുടെ ഫോട്ടോ ഇരുകൂട്ടരും ചേർന്ന് പ്രചരിപ്പിക്കുന്നു. മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ഈ പട്ടാമ്പി സ്വദേശിയുടെ ഫേസ് ബുക്ക് പ്രൊഫൈലോടു കൂടി പ്രചരിപ്പിക്കാനുള്ള കാരണം വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രൊഫൈലിൽ കവർ പേജിൽ എന്റെ ഫോട്ടോ ഉണ്ട്. ലീഗുകാരെ നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരു തെറ്റും ചെയ്യാത്ത ഒരു സാധു മനുഷ്യന്റെ ജീവിതമാണ് നിങ്ങൾ തകർക്കുന്നത്.
സംഘപരിവാരം ചെയ്യുന്നത് മനസിലാക്കാം, അവർ നുണകൾ കൊണ്ട് കെട്ടിപ്പടുത്ത രാഷട്രീയത്തിലൂടെ ജീവിക്കുന്ന ഫേക്കുകളാണ് കൂടുതലും. എന്നാൽ സ്വർഗത്തിലേക്കുള്ള സർട്ടിഫിക്കറ്റുമായി നടക്കുന്ന മുസ്ലിം ലീഗിലെ ചിലർ എന്നു മുതലാണ് സംഘികളുടെ സ്‌കൂളിൽ ചേർന്നത് ? പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതി നിങ്ങളുടെ സംഘടനയായ കെ.എം.സി.സിയുടെ മെമ്പറോ, അല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ അംഗമോ ആയിക്കൊള്ളട്ടെ, അയാൾക്ക് കടുത്ത ശിക്ഷ കിട്ടണം. ഇതു പോലുള്ളവർ നാടിന് ആപത്താണെന്നും, റേപ്പ് കേസിലെ പ്രതികൾക്ക് വേണ്ടി സംഘികളെപ്പോലെ സമരം ചെയ്യാൻ കേരളത്തിലെ ലീഗ് അടക്കമുള്ള ഒരു പാർട്ടിയും നിൽക്കില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.
എന്നാൽ പ്രതിയുടെ പേര് ഉള്ള മറ്റൊരാളെ ഉപയോഗിച്ച എന്നെ ആക്രമിക്കുന്ന സൈബർ ലീഗിന്റെ 'പോരാളികളെ', നിങ്ങൾക്കെന്താണ് വേണ്ടത്? തെരഞ്ഞെടുപ്പ് സമയത്ത് ഞാൻ തീവ്രവാദിയാണെന്ന് സംഘികൾ പറഞ്ഞപ്പോൾ, നിങ്ങളുടെ ചന്ദ്രികയിൽ മുഖപ്രസംഗം തന്നെ സംഘികൾക്കായി മാറ്റി വെച്ചു. വ്യാജ പ്രചരണങ്ങളിലൂടെ എന്നെ ആക്രമിക്കുന്ന സൈബർ ലീഗുകാർ കുരക്കുമ്പോൾ മുസ്ലിം ലീഗിന്റെ നേതൃത്വത്തോട് പുഛം മാത്രം. മുഹമ്മദാലി ശിഹാബ് തങ്ങളെപ്പോലെയുള്ള ശക്തമായ നേതൃത്വത്തിനെ അഭാവം ലീഗിന്റെ പ്രവർത്തകരുടെ 'മാന്യതയിലും', ഓൺലൈൻ സൈബർ വിങ് ഒരു 'തെമ്മാടിക്കൂട്ടത്തേപ്പോലെ' പെരുമാറുന്നതിലൂടെയും മനസിലാകുന്നു. ഏതായാലും സോഷ്യൽ മീഡിയയിൽ 'സംഘ്-ലീഗ്' തോമ്മാടിക്കൂട്ടങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഞാനും, പട്ടാമ്പി സ്വദേശിയായ നിരപരാധിയും നിയമനടിപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ബാലികയെ പീഡിപിച്ചവൻ ഏതുതരം കൊടിപിടിക്കുന്നവനായാലും വെറുതെ വിടരുത്. കൂട്ടത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച പൊലീസുകാരനും, ഇതിനു വേണ്ടി ഏതെങ്കിലും രാഷ്ട്രീയക്കാർ ഇടപെട്ടിട്ടുണ്ടെങ്കിൽ അവരും ശിക്ഷിക്കപ്പെടേണ്ടതുണ്ട്.