- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലെ മോദി തരംഗം കുഞ്ഞാലിക്കുട്ടിയെ ചിന്തിപ്പിക്കുന്നു; മലപ്പുറത്തെ ലീഗ് സ്ഥാനാർത്ഥിയെ കുറിച്ച് അവ്യക്തത; യുഡിഎഫ് തീരുമാനത്തിനായുള്ള കാത്തിരിപ്പിൽ സിപിഎമ്മും
തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ മുസ്ലിം ലീഗിലും യുഡിഎഫിലും അവ്യക്തത. പുതുമുഖത്തെ മൽസരിപ്പിക്കാനുള്ള സാധ്യത ലീഗ് നേതൃത്വം തള്ളി. പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാവുന്ന കാര്യത്തിൽ അവ്യക്തത തുടരുമ്പോഴാണ് ഈ പ്രതികരണം. ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനായി മലപ്പുറത്ത് മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറായിരുന്നു. എന്നാൽ യുപിയിലെ ബിജെപിയുടെ വിജയത്തോടെ പ്രതീക്ഷകൾ തെറ്റി. ഇതോടെ മത്സിക്കാനുള്ള മോഹം കുഞ്ഞാലിക്കുട്ടി ഉപേക്ഷിച്ചെന്നാണ് സൂചന. അതിനിടെ പുതുമുഖത്തെ മത്സരിപ്പിക്കില്ലെന്നാണ് സൂചന. മലപ്പുറത്ത് പരിചയസമ്പത്തുള്ളവർ സ്ഥാനാർത്ഥിയാവുമെന്ന് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്ഥാനാർത്ഥിയെക്കുറിച്ച് പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് കെ.പി.എ. മജീദ് പറഞ്ഞു. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ മുസ്ലിം ലീഗിന്റെ പ്രവർത്തകസമിതി യോഗം ബുധനാഴ്ച ചേരും. മലപ്പുറം ജില്ലയിൽ മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരത്
തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ മുസ്ലിം ലീഗിലും യുഡിഎഫിലും അവ്യക്തത. പുതുമുഖത്തെ മൽസരിപ്പിക്കാനുള്ള സാധ്യത ലീഗ് നേതൃത്വം തള്ളി. പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാവുന്ന കാര്യത്തിൽ അവ്യക്തത തുടരുമ്പോഴാണ് ഈ പ്രതികരണം. ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനായി മലപ്പുറത്ത് മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറായിരുന്നു. എന്നാൽ യുപിയിലെ ബിജെപിയുടെ വിജയത്തോടെ പ്രതീക്ഷകൾ തെറ്റി. ഇതോടെ മത്സിക്കാനുള്ള മോഹം കുഞ്ഞാലിക്കുട്ടി ഉപേക്ഷിച്ചെന്നാണ് സൂചന.
അതിനിടെ പുതുമുഖത്തെ മത്സരിപ്പിക്കില്ലെന്നാണ് സൂചന. മലപ്പുറത്ത് പരിചയസമ്പത്തുള്ളവർ സ്ഥാനാർത്ഥിയാവുമെന്ന് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്ഥാനാർത്ഥിയെക്കുറിച്ച് പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് കെ.പി.എ. മജീദ് പറഞ്ഞു. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ മുസ്ലിം ലീഗിന്റെ പ്രവർത്തകസമിതി യോഗം ബുധനാഴ്ച ചേരും. മലപ്പുറം ജില്ലയിൽ മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരത്ത് ഉഭയകക്ഷി ചർച്ച നടന്നു. ഈ ചർച്ചയിൽ കുഞ്ഞാലിക്കുട്ടിയെ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വച്ചതായാണ് സൂചന. ഉമ്മൻ ചാണ്ടിയാണ് കുഞ്ഞാലിക്കുട്ടിക്കായി രംഗത്തുള്ളത്. കേരളത്തിന് കുഞ്ഞാലിക്കുട്ടിയുടെ സേവനം ആവശ്യമാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം.
സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റുന്നതിൽ കോൺഗ്രസിനൊപ്പം മുസ്ലിം ലീഗിനും വിഷമമുണ്ട്. യുഡിഎഫ് സംവിധാനത്തിനിടയിൽ പലപ്പോഴും നിർണായക കണ്ണിയായി പ്രവർത്തിക്കുന്ന കുഞ്ഞാലിക്കുട്ടിക്കു പകരക്കാരനെ കണ്ടെത്തേണ്ടി വരും. കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്കു പോയാൽ ലീഗിനും യുഡിഎഫിനും മുന്നിലുള്ള പ്രതിസന്ധി ഇതാണ്. അതിനിടെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം ഏറ്റവും ഉചിതമാണെന്ന് കോൺഗ്രസ് നേതാക്കൾ പരസ്യമായി പറയുന്നുമുണ്ട്. കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന തരത്തിൽ വരുന്ന പ്രചാരണം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി തന്നെ വ്യക്തമാക്കി. ഇ. അഹമ്മദിന് പകരം ദേശീയ നേതൃത്വത്തിൽ ലീഗിന്റെ മുഖമായി കുഞ്ഞാലിക്കുട്ടി വരുന്നതാണ് മെച്ചമെന്ന് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.
എന്നാൽ യുപിയിൽ ബിജെപിക്കുണ്ടായ വലിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി മൽസരിക്കാൻ സാധ്യത കുറഞ്ഞതായി ലീഗുകാർക്കിടയിലും സംസാരമുണ്ട്. കേന്ദ്രമന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് വണ്ടി കയറാൻ ഒരുങ്ങിയത്. എന്നാൽ മോദി തരംഗം തുടരുന്നതിനാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുൻതൂക്കം കിട്ടും. അതുകൊണ്ട് തന്നെ താൻ ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് നിലപാട്. പകരം സിറാജ് സേട്ട്, സമദാനി, കെ എൻ എ ഖാദർ എന്നിവരിൽ ആരെങ്കിലുമായിരിക്കും സ്ഥാനാർത്ഥിയെന്നാണ് സൂചന. കുഞ്ഞാലിക്കുട്ടി എംഎൽഎ സ്ഥാനം ഒഴിഞ്ഞ് ലോക്സഭയിലേക്കു മൽസരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് എതിർപ്പുണ്ടത്രെ. ഈ അഭിപ്രായം മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടനും പ്രകടിപ്പിച്ചിരുന്നതായി കോൺഗ്രസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.
അതിനിടെ ഇടതുപക്ഷ സ്ഥാനാർത്ഥി പ്രഖ്യാപനം മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിപ്രഖ്യാപനത്തിനു ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതിനു വേണ്ടി കാത്തിരിക്കുകയാണ് എൽഡിഎഫ്. ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചശേഷം ബലാബലമുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് ഈ കാത്തിരിപ്പ്. മഞ്ചേരിയിൽ ടി കെ ഹംസ കെ പി എ മജീദിനെ തോൽപിച്ച സമയത്തും ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമായിരുന്നു എൽഡിഎഫിന്റെ പ്രഖ്യാപനമെന്നതാണു പ്രതീക്ഷപകരുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയാണെങ്കിൽ മതസംഘടനകൾക്കും രാഷ്ട്രീയസംഘടനകൾക്കും ഒരുപോലെ സ്വീകാര്യനായ ഒരു വ്യവസായിയാവും എൽഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് അറിയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലിക്കെതിരേ മൽസരിക്കാൻ നിർദേശിക്കപ്പെട്ട ഇദ്ദേഹം അവസാന നിമിഷം പിന്മാറുകയായിരുന്നു. ഇദ്ദേഹത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഇടതുവൃത്തങ്ങളിൽ നിന്നു മനസ്സിലാവുന്നത്.
സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയല്ലെങ്കിൽ വ്യവസായിക്കു പകരം നിലവിലുള്ള ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി കെ റഷീദലി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് എന്നിവരാണ് സാധ്യതാപട്ടികയിലുള്ളത്. സിനിമാനടൻ കമലിനെ മൽസരിപ്പിക്കണമെന്ന അഭിപ്രായം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്മാറിയെന്നാണ് സൂചന..