- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമതനെ പിൻവലിക്കാൻ 2 ലക്ഷം രൂപയുടെ ചെക്ക്! അപരനായി നിന്നാൽ അമ്പതിനായിരവും ചെലവും; എസ്സി സ്ഥാനർഥിയെ കിട്ടാനായി കോളനി തന്നെ 'വിലയ്ക്കെടുത്തു'; വോട്ടുകിട്ടാൻ രായ്ക്കുരാമാനം റോഡ് നിർമ്മാണവും: തദ്ദേശത്തിൽ ലീഗ് കോടികൾ ഒഴുക്കുന്നത് ഇങ്ങനെ
കോഴിക്കോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ വിമതന് രണ്ടു ലക്ഷം രൂപയുടെ ചെക് നൽകുക. പത്രിക പിൻവലിച്ചതോടെ പട്ടാപ്പകൽ ചെക് തട്ടിപ്പറിച്ച് കടന്നുകളയുക! കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ബീഹാർ മോഡൽ സംഭവങ്ങളാണ് മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ലീഗ് ഔദ്യോഗ
കോഴിക്കോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ വിമതന് രണ്ടു ലക്ഷം രൂപയുടെ ചെക് നൽകുക. പത്രിക പിൻവലിച്ചതോടെ പട്ടാപ്പകൽ ചെക് തട്ടിപ്പറിച്ച് കടന്നുകളയുക! കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ബീഹാർ മോഡൽ സംഭവങ്ങളാണ് മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരരംഗത്ത് വന്ന വിമതനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രണ്ടു ലക്ഷം രൂപയുടെ ചെക് കിട്ടിയതോടെ പത്രിക പിൻവലിച്ചത്. എന്നാൽ, പാറക്കടവ് എസ്.ബി.ഐ ശാഖക്കു മുമ്പിലത്തെിയ ഇയാളെ തടഞ്ഞുവച്ച് ഒരുവിഭാഗം ചെക് തട്ടിയെടുത്തത് ടൗണിൽ ഉദ്വേഗജനകമായ രംഗങ്ങൾക്കിടയാക്കി.
എന്നാൽ ലീഗിനെ ഭയന്ന് ചെക് നഷ്ടപ്പെട്ട വിമതൻ പരാതി നൽകിയിട്ടില്ല. ഇവിടുത്തെ ഔദ്യോഗിക സ്ഥാനാർത്ഥി മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി തൊടുവയിൽ മഹ്മൂദിനും പരാതിയില്ല. എന്നാൽ പട്ടാപ്പകൽ നടന്ന സംഭവമായതുകൊണ്ടും നാട്ടുകാർ നിരവധിപേർ സാക്ഷികളായതുകൊണ്ടും സംഭവം നിഷേധിക്കാൻ ലീഗ് നേതൃത്വത്തിന് ആവുന്നില്ല. കടം കൊടുത്ത പണമാണിത് എന്നൊക്കെ പറഞ്ഞ് തടിയൂരാൻ ശ്രമിക്കയാണ് അവർ ഇപ്പോൾ.
മലബാറിൽ മുസ്ലിം ലീഗിന്റെ പണക്കൊഴുപ്പിന്റെ ഒരു ഉദാഹരണം മാത്രമാണിത്. കോഴിക്കോട് കൊടുവള്ളിയിൽ അഴിമതിവിരുദ്ധ ജനകീയ മുന്നണി സ്ഥാനാർത്ഥിയെ നേരിടാനായി അപരനെ നിർത്താനായി ലീഗ് അരലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന മറ്റൊരു ആരോപണവും ഇപ്പോൾ പുകയുന്നുണ്ട്. തങ്ങളുടെ കോട്ടയായ പല സീറ്റുകളും പട്ടികജാതി സംവരണമായിപ്പോയതും പ്രസിഡന്റ് സ്ഥാനവും ഇങ്ങനെ സംവരണം ചെയ്തുപോയതും തെല്ലൊന്നുമല്ല ലീഗിനെ കുഴപ്പത്തിലാക്കിയത്. കാശ് വീശിയെറിഞ്ഞാണ് ആ കൂഴപ്പത്തിൽനിന്നും ലീഗ് കരകയറുന്നത്.
ദലിത് ലീഗെന്ന ക്‌ളച്ച് പിടക്കാത്ത സംഘടനയുടെ മറവിൽ പട്ടികജാതിക്കാരെ വിലക്കെടുക്കുന്ന പണിയാണ് അക്ഷരാർഥത്തിൽ ഇപ്പോൾ ലീഗ് നടത്തുന്നത്. വയനാട്ടിൽ ഒരു സിപിഐ എംഎൽഎയുടെ മകളെതന്നെ ഇങ്ങനെ പണം കൊടുത്ത് ചാക്കിട്ടിട്ടുണ്ട്. അവർ ഇപ്പോൾ കോണി ചിഹ്നത്തിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുകയാണ്. വള്ളുവമ്പ്രം, വണ്ടൂർ, മൊറയൂർ പോലുള്ള പല മേഖലകളിലും ദലിത് കോളനികൾ മൊത്തമായെന്നോണം ലീഗ് ഏറ്റെടുത്തിരിക്കായാണ്. സാധാരണ ഈ മേഖലകളിൽ കോൺഗ്രസ് നിർദ്ദേശിക്കുന്ന ഒരാളെയായിരുന്നു ലീഗ് സ്ഥാനാർത്ഥിയാക്കാറ്. അല്ലെങ്കിൽ മുന്നണി ധാരണപ്രകാരം ആ സീറ്റ് കോൺഗ്രസിന് കൊടുക്കും.
ഇത്തവണ പലത്തേും മുന്നണി സംവിധാനം ഇല്ലാതായതോടെ ലീഗിന് പ്രശ്‌നങ്ങളെ ഒറ്റക്ക് നേരിടേണ്ടി വന്നു. സ്ഥാനാർത്ഥികളെ അക്കൗണ്ട് എടുപ്പിച്ച് വലിയ തുക ഡെപ്പോസിറ്റു ചെയ്ത് അതിന്റെ പാസ് ബുക്ക് ബന്ധുക്കളെ കാണിച്ച് വിശ്വാസമാർജിച്ച രീതിയും പലേടത്തും ഉണ്ടായി. കോളനികളുടെ എല്ലാ കാര്യങ്ങളും നോക്കാൻ പ്രമുഖനായ ഒരു നേതാവിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. വണ്ടൂരിലെ ഒരു കോളനിയിലെ പോക്കറ്റ് റോഡ് ഇരുട്ടി വെളുക്കുമ്പോഴേക്കുമാണ് ലീഗ് നിർമ്മിച്ച് നൽകിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ എല്ലാ മാർഗനിർദ്ദേശങ്ങളും ലംഘിച്ച് പണം ഒഴുകുമ്പോഴും അധികൃതർ നോക്കുകുത്തിയാണ്.
വിമതശല്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും പാരമ്യതയിൽ എത്തിയതും, കോൺഗ്രസുമായി വേറിട്ട് മൽസരിക്കേണ്ടി വന്നതുമാണ് ആളും അർഥവും കൂട്ടി ഇത്രയും വലിയ പട നയിക്കാൻ ലീഗിനെ പ്രേരിപ്പിക്കുന്നത്. പലേടത്തും ഇടതുമുന്നണി കോൺഗ്രസുമായി സഖ്യമുണ്ടാക്കി സാമ്പാർ മുന്നണി ഉണ്ടാക്കിയതും ലീഗിനെ ചൊടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിപോലുള്ള ശക്തികേന്ദ്രത്തിൽ എസ്.ഡി.പി.ഐയും ബി.ജെ.പെിയും ഒഴികെയുള്ള പാർട്ടികൾ ഒന്നിച്ച് മുന്നണിയുണ്ടാക്കിയാണ് ലീഗിനെ നേരിടുന്നത്.എല്ലാവരും എതിർത്തിട്ടും ലീഗ് കുലുങ്ങാത്തതും തങ്ങൾ ഒരു ബദൽ സാമ്പത്തിക ശക്തിയാണെന്ന തിരിച്ചറിവിലാണ്. പക്ഷേ ഈ പണാധിപത്യത്തിനുള്ള തിരിച്ചടികൂടി ഈ തെരഞ്ഞെടുപ്പിൽ ലീഗിന് കിട്ടുമെന്നാണ് ഇടതുമുന്നണി പ്രചരിപ്പിക്കുന്നത്. ലീഗിന്റെ അഴിമതിയും പണക്കൊഴുപ്പും തന്നെയാണ് ഇവിടങ്ങളിൽ ഇടത് പ്രചാരണത്തിന്റെ മുഖ്യവിഷയമായി കടന്നുവരുന്നതും.
മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ