- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസുഖ ബാധക്കിടയിലും ഐ.വി ശശി പ്ലാൻ ചെയ്തത് വിശാലമായ ക്യാൻവാസിൽ വമ്പൻ ചിത്രം; കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 160 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രം ഒരുക്കാനുള്ള ശ്രമത്തിനിടെ മരണം; സോഹൻ റോയിയുമായി ചേർന്ന് ഒരുക്കാൻ ശ്രമിച്ച ചിത്രത്തിന്റെ വിധിയെന്ത്..?
ചെന്നൈ : കുവൈറ്റ് യുദ്ധം പ്രമേയമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രവുമായിട്ടാണ് ഐ വി ശശി തന്റെ വമ്പൻ തിരിച്ചു വരവിനു തയ്യാറെടുത്തിരുന്നത്. ഇംഗ്ലീഷ്, ഹിന്ദി, അറബി എന്നി മൂന്നു ഭാഷകളിലയി ഒരേ സമയം ചിത്രീകരിക്കുന്നതിനായിരുന്നു ഉദ്ധേശിച്ചിരുന്നത്. ബേണിങ് വെൽസ് എന്നായിരുന്നു ഈ ചിത്രത്തിന് പേര് ഇട്ടത്. സിനിമയുടെ തിരക്കഥ തയ്യാറായി കഴിഞ്ഞിരുന്നു. ഷൂട്ടിങ്ങിന്റെ പ്രാരംഭ പ്രവർത്തനത്തിനിടെയാണ് മരണം ഐ.വി. ശശിയെ തേടിയെത്തിയത്. കുവൈത്ത് യുദ്ധത്തെ കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന ഐ വി ശശിയുടെ ആഗ്രഹമാണ് ഇതോടെ അവസാനിക്കുന്നത്. ഡാം 999 എന്ന ചിത്രം ഒരുക്കിയ സോഹൻ റോയ് ആയി ചേർന്ന് ചിത്രം ഒരുക്കാനായിരുന്നു ശശിയുടെ തീരുമാനം; ബാഹുബലിക്കും മഹാഭാരതത്തിനും ശേഷം ഇന്ത്യൻ സിനിമാ ലോകം കാണാനൊരുങ്ങുന്ന ഏറ്റവും വലിയ ചലച്ചിത്രവിസ്മയത്തിന്റെ പണിപ്പുരയിലായിരുന്നു ഐ.വി ശശി. മലയാളം , ഹിന്ദി , അറബ് ലോകത്തെ പ്രമുഖ നടി നടന്മാരെ സിനിമയുടെ ഭാഗമാക്കി ചിത്രം ഒരുക്കാനായിരുന്നു തീരുമാനിച്ചത്. ലോകോത്തര നിലവാരമുള്ള കാഴ്ചയുടെ വിസ്മയങ്ങൾ നൽകാൻ കഴിയു
ചെന്നൈ : കുവൈറ്റ് യുദ്ധം പ്രമേയമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രവുമായിട്ടാണ് ഐ വി ശശി തന്റെ വമ്പൻ തിരിച്ചു വരവിനു തയ്യാറെടുത്തിരുന്നത്. ഇംഗ്ലീഷ്, ഹിന്ദി, അറബി എന്നി മൂന്നു ഭാഷകളിലയി ഒരേ സമയം ചിത്രീകരിക്കുന്നതിനായിരുന്നു ഉദ്ധേശിച്ചിരുന്നത്. ബേണിങ് വെൽസ് എന്നായിരുന്നു ഈ ചിത്രത്തിന് പേര് ഇട്ടത്. സിനിമയുടെ തിരക്കഥ തയ്യാറായി കഴിഞ്ഞിരുന്നു. ഷൂട്ടിങ്ങിന്റെ പ്രാരംഭ പ്രവർത്തനത്തിനിടെയാണ് മരണം ഐ.വി. ശശിയെ തേടിയെത്തിയത്. കുവൈത്ത് യുദ്ധത്തെ കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന ഐ വി ശശിയുടെ ആഗ്രഹമാണ് ഇതോടെ അവസാനിക്കുന്നത്.
ഡാം 999 എന്ന ചിത്രം ഒരുക്കിയ സോഹൻ റോയ് ആയി ചേർന്ന് ചിത്രം ഒരുക്കാനായിരുന്നു ശശിയുടെ തീരുമാനം; ബാഹുബലിക്കും മഹാഭാരതത്തിനും ശേഷം ഇന്ത്യൻ സിനിമാ ലോകം കാണാനൊരുങ്ങുന്ന ഏറ്റവും വലിയ ചലച്ചിത്രവിസ്മയത്തിന്റെ പണിപ്പുരയിലായിരുന്നു ഐ.വി ശശി. മലയാളം , ഹിന്ദി , അറബ് ലോകത്തെ പ്രമുഖ നടി നടന്മാരെ സിനിമയുടെ ഭാഗമാക്കി ചിത്രം ഒരുക്കാനായിരുന്നു തീരുമാനിച്ചത്. ലോകോത്തര നിലവാരമുള്ള കാഴ്ചയുടെ വിസ്മയങ്ങൾ നൽകാൻ കഴിയുക എന്നതായിരുന്നു ബേണിങ് വെൽസിലൂടെ ലക്ഷ്യമിട്ടത്. ബേണിങ് വെൽസ് എന്ന സിനിമ. സിനിമ മേഖലയെ മുഴുവൻ മാറ്റിമറിക്കും എന്ന് ഐ.വി ശശി പ്രതീക്ഷിച്ചിരുന്നു.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകരിൽ ഒരാളാണ് ഐ വി ശശി. അതിനാൽ തന്നെ ചിത്രത്തിന് സിനിമാ ലോകത്ത് വലിയ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി ഉൾപ്പടെ 33 ഭാഷകളിൽ സിനിമ പുറത്തിറക്കാനായിരുന്നു ഉദ്ധേശം. ബേണിങ് വെൽസ് പുതിയ ഒരു സിനിമാ സംസ്‌കാരം കൊണ്ടുവരും എന്നാണ് പ്രതീക്ഷിച്ചത്. മൂന്നുവർഷം മുൻപേ ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. യുദ്ധത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ഒരു കുടുംബത്തിൽനിന്നും യുദ്ധാനന്തരം തിരിച്ചെത്തിയ ചെറുപ്പക്കാരനിലൂടെ കഥ പറയുന്ന ചത്രമായിരിക്കും ഇതെന്നായിരുന്നു ഐ.വി ശശി പറഞ്ഞിരുന്നത്. 2019 ഡിസംബറിൽചിത്രം തീയറ്ററുകളിലെത്തിക്കാനായിരുന്നു ഉദ്ധേശം.
ഐ.വി.ശശി തന്നെയായിരുന്നു ചിത്രത്തിന് തിരക്കഥാ ഒരുക്കിയത്.
കെ ചിത്രീകരണം മുതൽ പോസ്റ്റ് പ്രൊക്ഷനും പ്രദർശനവുമെല്ലാം 8 കെ യിൽ ചെയ്യാനായിരുന്നു ഉദ്ധേശം, അഞ്ച് വർഷത്തെ പ്രോജക്ട് ആയാണ് ഈ ചിത്രം ഒരുക്കാൻ നിശ്ചയിച്ചത്. ഇന്ത്യൻ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ രീതിയിലുള്ള ഒരു റിയാലിറ്റി റീക്രിയേഷൻ ആണ് ചിത്രത്തിൽ ഉദ്ധേശിച്ചത്. ഇൻഡിവുഡിനു വേണ്ടി ഒരു അന്താരാഷ്ട്ര സിനിമ ചെയ്യണമെന്ന ആഗ്രഹമായിരുന്നു ഐ.വി ശശിയുടെ ആഗ്രഹം.