മനില: 2020 ലെ ഏറ്റവും സുന്ദരമായ മുഖങ്ങളുള്ള സെലിബ്രിറ്റികളിൽ ഒരാളായി നടിയും മോഡലും യൂട്യൂബ് താരവുമായ ഇവാന അലവിയെ തെരഞ്ഞെടുത്തിരുന്നു. ടിസി കാൻഡ്‌ലറിൽ അലവി പതിനൊന്നാം സ്ഥാനത്തും ഇൻഡിപെൻഡന്റ് ക്രിട്ടിക്‌സിന്റെ വാർഷിക പട്ടികയിലും. ആദ്യമായാണ് അലവി പട്ടികയിൽ ഇടംപിടിക്കുന്നത്. 40 വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് 1,25,000 പേരിൽ നിന്നാണ് ഇവാന അലവിയും പട്ടികയിൽ ഇടം പിടിച്ചത്. എന്നാൽ, ഇവാന ഇപ്പോൾ വാർത്തകളിൽ നിറയുന്നത് തന്റെ ടോപ് ലെസ് ഫോട്ടോയുടെ പേരിലാണ്.

ബിക്കിനി ടോപ്‌ലെസ് ആയി പല താരങ്ങളും എത്തുമ്പോൾ ഒഴുകുന്ന നീളൻ പാവാടയുടെ അകമ്പടിയോടു കൂടിയാണ് ഇവാന എത്തുന്നത്. പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ഇവാനയുടെ ചിത്രമാണിത്. ഈ ചിത്രമിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിട്ടുണ്ട്. മറിയം സയ്ദ് സമീർ മാർബെല്ല അൽ-അലവി എന്ന നീളൻ പേര് വെട്ടിച്ചെറുതാക്കി ഇവാനാ അലവി എന്ന പേരിലാണ് താരം അഭിനയരംഗത്തിറങ്ങിയത്. അഭിനയം മാത്രമല്ല, യൂട്യൂബ് താരവും മോഡലും കൂടിയാണ് ഇവാന.