വളരെ വളരെ അഭിമാനത്തോടെയും, സന്തോഷത്തോടെയുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് തനിക്ക് കിട്ടിയ ആരാധകരുടെ കത്തുമായി ഇൻസ്റ്റാഗ്രാമിലും, ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടത്.ചിത്രങ്ങൾക്കും, കത്തുകൾക്കും പ്രശംസാവചനങ്ങൾ കിട്ടുമെന്ന ഇവാങ്കയുടെ പ്രതീക്ഷ അസ്ഥാനത്തായി.തനിക്ക് കിട്ടിയ കത്തുകൾ വായിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. ഒപ്പം തനിക്ക് കിട്ടിയ നന്ദിസൂചക കുറിപ്പുകളും അവർ പ്രദർശിപ്പിച്ചു.

ഈ കുറിപ്പുകൾ കണ്ട ചിലർക്ക് സംശയം ഇതാര് ആർക്ക് വേണ്ടിയാണ് നന്ദി പറയുന്നതെന്നാണ്. സ്വാഭാവികമായും ഇത് ട്രംപ് തന്നെ എഴുതിയതാവാമെന്നാണ് ചിലരുടെ കണ്ടുപിടുത്തം.പിതാവ് ട്രംപിന്റെ കുട്ടിവരകൾ കൊള്ളാമെന്ന് ഒരാൾ പറയുമ്പോൾ, അദ്ദേഹത്തിന്റെ കൈയക്ഷരം നന്നായല്ലോയെന്നാണ് വേറൊരാൾ ആശ്വസിക്കുന്നത്.ഈ കത്തൊക്കെ എഴുതുന്ന സമയത്ത് യുഎസ് പ്രസിഡന്റ് നയങ്ങളൊക്കെ അൽപം പഠിച്ചിരുന്നെങ്കിൽ എന്നാണ് മറ്റൊരാൾ ആശിക്കുന്നത്.ഏതായാലും മേലിൽ ഈ പരിപാടിക്ക് ഇറങ്ങുമ്പോൾ ഇവാങ്ക അൽപമൊന്ന് ആലോചിക്കാതിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.