- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്യൂമേട്ടൻ ഇനി കേരളീയനാവും; കുടുബത്തെ കേരളത്തിലെത്തിക്കാൻ ശ്രമിക്കും; പ്രായം വെറുമൊരു അക്കം മാത്രമാണ്; താൻ ഇപ്പോൾ കളി ആസ്വദിക്കുകയാണ്; മലയാളികളുടെ ഹ്യൂമേട്ടൻ മനസ്സ് തുറക്കുന്നു
ന്യൂഡൽഹി: ഐ.എസ്.എല്ലിന്റെ ആദ്യ സീസൺ മുതൽ മലയാളികളുടെ സ്വന്തമാണ് ഇയാൻ ഹ്യൂമെന്ന ഹ്യൂമേട്ടൻ. രണ്ടും മൂന്നും സീസണിൽ കൊൽക്കത്തക്ക് വേണ്ടിയാണ് കളിച്ചതെങ്കിലും ഹ്യൂമിന്റെ മലയാളി സ്‌നേഹവും മലയാളികളുടെ ഹ്യൂമേട്ടൻ സ്‌നേഹവും ഇത് വരെ പോയിട്ടില്ല. ഒടുവിൽ നാലാം സീസണിൽ ബ്ലാസ്‌റ്റേഴ്‌സിലേക്ക് വീണ്ടും വന്നിരിക്കുകയാണ് ഇയാൻ ഹ്യൂം. അഞ്ച് മാസത്തോളം തുടർച്ചയായി നടക്കുന്ന ലീഗാണ് ഇത്തവണ ഉള്ളതെന്ന് പ്രത്യേകതയുണ്ട് ഐ.എസ്.എല്ലിന്. മാത്രമല്ല പുതുതായി രണ്ട് ടീമുകളും ഇത്തവണ ഐ.എസ്.എല്ലിന്റെ ഭാഗമാകാനുണ്ട് എന്നതും മൽസര കാലത്തിന്റെ ദൈർഖ്യം വർധിപ്പിക്കുന്നു. അതേ സമയം മൽസര ദൈർഖ്യം കൂടുമ്പോൾ കുടുംബത്തെയും കൊച്ചിയിലേക്ക് കൊണ്ടുവന്നാലോയെന്ന് ഹ്യൂം വിചാരിക്കുന്നത്. 'അഞ്ചു മാസം നീളുന്ന ലീഗിൽ കളിക്കുമ്പോൾ കുടുംബത്തെ കൊണ്ടുവന്നു ഹോട്ടലിൽ താമസിപ്പിക്കുന്നതു അത്ര സുഖകരമല്ലെന്നറിയാം. എങ്കിലും ലീഗ് കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ കുടുംബത്തെ കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടുവരുമെന്നും ഹ്യൂം വ്യക്തമാക്കി. ഇത്തവണത്തെ ക്രിസ്മസിനു കുടുംബത്തോടൊപ
ന്യൂഡൽഹി: ഐ.എസ്.എല്ലിന്റെ ആദ്യ സീസൺ മുതൽ മലയാളികളുടെ സ്വന്തമാണ് ഇയാൻ ഹ്യൂമെന്ന ഹ്യൂമേട്ടൻ. രണ്ടും മൂന്നും സീസണിൽ കൊൽക്കത്തക്ക് വേണ്ടിയാണ് കളിച്ചതെങ്കിലും ഹ്യൂമിന്റെ മലയാളി സ്‌നേഹവും മലയാളികളുടെ ഹ്യൂമേട്ടൻ സ്‌നേഹവും ഇത് വരെ പോയിട്ടില്ല. ഒടുവിൽ നാലാം സീസണിൽ ബ്ലാസ്‌റ്റേഴ്‌സിലേക്ക് വീണ്ടും വന്നിരിക്കുകയാണ് ഇയാൻ ഹ്യൂം.
അഞ്ച് മാസത്തോളം തുടർച്ചയായി നടക്കുന്ന ലീഗാണ് ഇത്തവണ ഉള്ളതെന്ന് പ്രത്യേകതയുണ്ട് ഐ.എസ്.എല്ലിന്. മാത്രമല്ല പുതുതായി രണ്ട് ടീമുകളും ഇത്തവണ ഐ.എസ്.എല്ലിന്റെ ഭാഗമാകാനുണ്ട് എന്നതും മൽസര കാലത്തിന്റെ ദൈർഖ്യം വർധിപ്പിക്കുന്നു. അതേ സമയം മൽസര ദൈർഖ്യം കൂടുമ്പോൾ കുടുംബത്തെയും കൊച്ചിയിലേക്ക് കൊണ്ടുവന്നാലോയെന്ന് ഹ്യൂം വിചാരിക്കുന്നത്.
'അഞ്ചു മാസം നീളുന്ന ലീഗിൽ കളിക്കുമ്പോൾ കുടുംബത്തെ കൊണ്ടുവന്നു ഹോട്ടലിൽ താമസിപ്പിക്കുന്നതു അത്ര സുഖകരമല്ലെന്നറിയാം. എങ്കിലും ലീഗ് കൂടുതൽ ദൈർഘ്യമുള്ളതാണെങ്കിൽ കുടുംബത്തെ കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടുവരുമെന്നും ഹ്യൂം വ്യക്തമാക്കി. ഇത്തവണത്തെ ക്രിസ്മസിനു കുടുംബത്തോടൊപ്പം കൂടണമെന്നാണ് ആഗ്രഹം. പുതുവൽസരം കുടുംബത്തോടൊപ്പം ആവില്ല. ഡിസംബർ 31നു കൊച്ചിയിൽ മൽസരമുണ്ടല്ലോ. അന്നു കളി ജയിച്ചാൽ രാത്രി അടിച്ചുപൊളിക്കും. തോറ്റാൽ ആഘോഷങ്ങളില്ല. ഹ്യൂം വ്യക്തമാക്കി.
ഐഎസ്എല്ലിന്റെ ആദ്യ സീസൺ എനിക്കു വല്ലാത്തൊരു അനുഭവമായിരുന്നു. ഇവിടേക്കു വരുമ്പോൾ ഇന്ത്യ എന്താണെന്ന് അറിയില്ലായിരുന്നു, ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് അറിയില്ല. ഇവിടത്തെ പൊളിറ്റിക്സ് ഞാൻ തിരക്കിയിട്ടില്ല. ഒരുതരത്തിൽ സാഹസത്തിനു തുനിയുന്നതുപോലെ ആയിരുന്നു അത്. രണ്ടുമാസം, 14 കളി. തുടക്കത്തിൽത്തന്നെ ലീഗിന്റെ ഭാഗമായതിൽ സന്തോഷം തോന്നി. അതാണു വീണ്ടും ഇന്ത്യയിലേക്കു തിരിച്ചു വന്നത്.
എന്നാൽ പ്രായമായില്ലേയെന്നു ചോദിക്കുന്നവരുമുണ്ട്. പക്ഷേ, 34ാം വയസ്സിലും ഞാൻ മോശമാക്കാതെ കളിക്കുന്നുണ്ട്. പ്രായം വെറുമൊരു അക്കം മാത്രമാണ്. താൻ ഇപ്പോൾ കളി ആസ്വദിക്കുകയാണെന്നും ഹ്യൂം പറയുന്നു.മുംബൈയിൽ സംഘടിപ്പിച്ച ഐഎസ്എൽ മാധ്യമദിനത്തിൽ സംസാരിക്കുകയായിരുന്നു ഹ്യൂം.