ൻഡ്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി - ബഹ്റൈൻ) ദേശിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടംവലി മൽസരം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഭാരം അടിസ്ഥാനമാക്കിയുള്ള മൽസരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സൽമാനിയ ഇന്ത്യൻ ഡെലിഗേറ്റ്‌സ് റെസ്റ്റോറന്റിനു സമീപം സ്ഥിതി ചെയ്യുന്ന അൽ-ഖദിസിയ യൂത്ത് സെന്റർ മൈതാനത്തിൽ വച്ചാണ് മൽസരം സംഘടിപ്പിക്കുക.

ഒക്ടോബർ മാസം 26 (വെള്ളിയാഴ്‌ച്ച) വൈകുന്നേരം 3 മണിക്ക് മൽസരം ആരംഭിക്കും. ബഹ്റിനിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മൽസരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നതായിരുക്കും.കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രഷനുമായി ഐ.വൈ.സി.സി സ്‌പോർട്സ് വിംങ് കൺവീനർ ലൈജു തോമസുമായി (33848380, 39248957) ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു