ന്ത്യയിൽ 2019-ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാൻ പ്രവാസ ലോകത്ത് കോൺഗ്രസ്സിനെ സുസജ്ജമാക്കുവാൻ തങ്ങളാൽ കഴയുന്ന വിധം വിവിധ പരിപാടികളുമായി രംഗത്ത് സജീവമാകുകയാണ് ബഹ്റൈൻ ഐ.വൈ.സി.സി.

ആദ്യ ഘട്ടമെന്ന നിലയിൽ പ്രവാസികളെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ മേഖലകളിൽ ഐ.വൈ.സി.സിയുടെ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഐ.വൈ.സി.സി. തയ്യാറാക്കിയ പ്രത്യേക അപേക്ഷാഫോമിൽ വിശദ വിവരങ്ങളും, ആവശ്യമായ രേഖകളും നൽകുന്ന അപേക്ഷകരെ ഓൺലൈൻ വഴി വോട്ടർ പട്ടികയിൽ പേര് ചേർത്തു വരികയാണ്. ഇതിനായി ഐ.വൈ.സി.സി. ഏരിയാ കമ്മറ്റി ഭാരവാഹികൾ, ലേബർ ക്യാമ്പുകൾ, ഭവനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു അപേക്ഷകരെ കണ്ടെത്തുകയാണ്.

ഇന്ത്യക്കാരായ പ്രവാസികളെ രാജ്യത്തിന്റെ ജനാതിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിനു വേണ്ടിയാണ് ഐ.വൈ.സി.സി. ശ്രമിക്കുന്നതെന്നും, 2019-ലെ തിരഞ്ഞെടുപ്പ് അതി നിർണ്ണായകമാണെന്നും, കോൺഗ്രസ്സിന്റെ വിജയം രാജ്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഐ.വൈ.സി.സി. പത്രക്കുറിപ്പിൽ പറഞ്ഞു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബഹ്റൈൻ പ്രവാസികളുടെ കൺവൻഷനുകൾ സംഘടിപ്പിക്കുമെന്നും വോട്ടു ചേർക്കുന്നതിനും, തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെ കുറിച്ച് ബോധവൽക്കരിക്കുന്നതിനുമായി ഓരോ സംസ്ഥാനങ്ങൾക്കുമായി കോർഡിനേഷൻ കമ്മറ്റി രൂപീകരിക്കുമെന്നും ബഹ്റൈനിലെ ഏതു മേഖലകളിൽ നിന്നും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഐ.വൈ.സി.സി. പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർത്ത ഫോൺ നമ്പറുകളിൽ ബന്ധപെടാമെന്നും ഐ.വൈ.സി.സി. പത്രക്കുറിപ്പിൽ അറിയിച്ചു.ഫോൺ: 36296042, 36951681, 33059692, ?36564492