.വൈ.സി.സി സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. ഇന്ദിരാജിയുടെ 34-ാം രക്തസാക്ഷിത്വ ദിനമായ 2018 ഒക്ടോബർ 31 ന് സൽമാനിയയിലുള്ള നേതാജി നഗർ (ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ്) -ൽ വച്ച് നടന്ന യോഗത്തിൽ സാംസ്‌കാരിക പ്രവർത്തകൻ ശിവകുമാർ കൊല്ലറോത്ത് ഇന്ദിരാജിയെ അനുസ്മരിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

ഐ.വൈ.സി.സി സൽമാനിയ ഏരിയ പ്രസിഡന്റ് സന്ദീപ് ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹ്യ പ്രവർത്തകരായ യു.കെ അനിൽ കുമാർ, ജോസഫ് തോമസ്, ഐ.വൈ.സി.സി പ്രസിഡന്റ് ബ്ലസ്സൻ മാത്യു, ചാരിറ്റി വിങ് കൺവീനർ ഷഫീഖ് കൊല്ലം, സി. അജ്മൽ, ബിജു മലയിൽ എന്നിവർ ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. ഇന്ദിരാജിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും നടന്നു. ഐ.വൈ.സി.സി. സൽമാനിയ ഏരിയ സെക്രട്ടറി രഞ്ജിത്ത് പേരാമ്പ്ര സ്വാഗതവും ഏരിയാ ട്രഷറർ രാജേഷ് മരിയാപുരം നന്ദിയും പറഞ്ഞു.