ഐ.വൈ.സി.സി. ഏരിയാ തലത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെത്തുന്നതിന്റെ ഭാഗമായി 'എന്റെ ഏരിയാ.. എന്റെ അഭിമാനം...' എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് മനാമ ഏരിയാ കൺവൻഷൻ 'യുവ മുന്നേറ്റം' മനാമ ഫുഡ് സിറ്റി ഹാളിൽ വെച്ച് നടന്നു.

മനാമ ഏരിയാ പ്രസിഡണ്ട് എബിയോൺ അഗസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഐ.വൈ.സി.സി. ദേശീയ പ്രസിഡണ്ട് ബ്ലസ്സൻ മാത്യു കൺവൻഷൻ ഉൽഘാടനം നിർവഹിച്ചു. കെ.എം.സി.സി. ഓർഗനൈസിങ് സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ 2018 -2019 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏരിയാ ഭാരവാഹികളെ ആദരിച്ചു. പുതുതായി ഐ.വൈ.സി.സിയിലേക്ക് കടന്ന് വന്നവർക്കുള്ള മെമ്പർഷിപ് വിതരണം മെമ്പർഷിപ് കൺവീനർ സ്റ്റെഫി നിർവഹിച്ചു. ഐ.വൈ.സി. ആക്ടിങ് സെക്രട്ടറി അലൻ ഐസക്, ട്രഷറർ ഷബീർ മുക്കൻ, ജോയിന്റ് സെക്രട്ടറി സരുൺ, സി. അജ്മൽ, ബിജു മലയിൽ, അൻസാർ ടി.ഇ എന്നിവർ ആശംസകർപ്പിച്ചു സംസാരിച്ചു. മനാമ ഏരിയാ ആക്ടിങ് സെക്രട്ടറി ഷാഫി പറക്ക സ്വാഗതവും, മൊയ്ദീൻ കറുകപുത്തൂർ നന്ദിയും അറിയിച്ചു.