- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി വിശ്വാസ സംരക്ഷണ സദസ് സംഘടിപ്പിക്കും
'വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക' എന്ന പ്രമേയത്തിൽ ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഐക്യദാർഡൃം പ്രഖ്യാപിച്ചുകൊണ്ടു ഐ വൈ സി സി കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം മുപ്പതാം തിയതി വൈകിട്ട് 4 മണിക്ക് കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ച് 'വിശ്വാസ സംരക്ഷണ സദസ്സ്' സംഘടിപ്പിക്കുമെന്നു ഐ വൈ സി സി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ അട്ടിമറിക്കുവാനും, ശബരിമലയെ സംഘർഷഭൂമിയാക്കിമാറ്റി വർഗ്ഗിയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഹിന ശ്രമമാണ് സി പി എമും, സംഘപരിവാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയെ തകർക്കാനുള്ള സി പി എം ന്റെയും സംഘപരിവാറിന്റെയും ഗുഢനീക്കങ്ങൾ തുറന്നു കാട്ടുന്നതിനു വേണ്ടി, വിശ്വാസം സംരക്ഷിക്കുവാനും, വർഗീയതയെ തുരത്തുവാനും കെ പി സി സി യുടെ ആഭിമുഖ്യത്തിൽ മേഖല ജാഥകൾ നടന്നിരുന്നു. പ്രവാസ ലോകത്തും വിശ്വാസികൾക്ക് ഐക്യദാർഡൃം പ്രകടിപ്പിക്കുന്നതിനായാണ് ഐ വൈ സി സി ഇത്തരത്തിലൊരു വിശ്വാസ സംരക്ഷണ സദസ് സംഘടിപ്പി
'വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക' എന്ന പ്രമേയത്തിൽ ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഐക്യദാർഡൃം പ്രഖ്യാപിച്ചുകൊണ്ടു ഐ വൈ സി സി കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം മുപ്പതാം തിയതി വൈകിട്ട് 4 മണിക്ക് കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ച് 'വിശ്വാസ സംരക്ഷണ സദസ്സ്' സംഘടിപ്പിക്കുമെന്നു ഐ വൈ സി സി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ അട്ടിമറിക്കുവാനും, ശബരിമലയെ സംഘർഷഭൂമിയാക്കിമാറ്റി വർഗ്ഗിയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഹിന ശ്രമമാണ് സി പി എമും, സംഘപരിവാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ശബരിമലയെ തകർക്കാനുള്ള സി പി എം ന്റെയും സംഘപരിവാറിന്റെയും ഗുഢനീക്കങ്ങൾ തുറന്നു കാട്ടുന്നതിനു വേണ്ടി, വിശ്വാസം സംരക്ഷിക്കുവാനും, വർഗീയതയെ തുരത്തുവാനും കെ പി സി സി യുടെ ആഭിമുഖ്യത്തിൽ മേഖല ജാഥകൾ നടന്നിരുന്നു.
പ്രവാസ ലോകത്തും വിശ്വാസികൾക്ക് ഐക്യദാർഡൃം പ്രകടിപ്പിക്കുന്നതിനായാണ് ഐ വൈ സി സി ഇത്തരത്തിലൊരു വിശ്വാസ സംരക്ഷണ സദസ് സംഘടിപ്പിക്കുന്നതെന്നും ബഹ്റിനിലെ സാമൂഹിക സാംസ്‌കാരികമേഖലയിലെ പ്രമുഖ വ്യക്തികൾ ഈ പരുപാടിയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.