മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 47-മത് ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിച്ചു. ജുഫൈർ ഗ്രാന്റ് മോസ്‌കിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഗുദൈബിയ, മനാമ, സല്മാനിയ, സെഗയ്യ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ആൻഡലസ് ഗാർഡനിൽ സമാപിച്ചു.

ഗ്രാൻഡ് മോസ്‌ക് അഡ്‌മിനിസ്‌റ്റ്രെറ്റർ റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു. 47 മത് ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്റൈൻ ജനതക്കും, രാജകുടുംബത്തിനും ആശംസകൾ നേർന്നും, നന്ദി അറിയിച്ച് കൊണ്ടുമാണ് റോഡ് ഷോ നടത്തിയത്. കഴിഞ്ഞ ആറു വർഷവും തുടർച്ചയായി ഐ വൈ സി സി റോഡ് ഷോ സംഘടിപ്പിച്ച് വരുന്നു.