ബഹ്‌റൈനിൽ 6000 പേരിൽ നടത്തുന്ന കൊറോണ മരുന്ന് പരീക്ഷണത്തിൽ മൂന്ന് ഐവൈസിസി പ്രവർത്തകർ ഭാഗവാക്കായി. ഐ വൈ സി സി പ്രവർത്തകരായ മൂസ കോട്ടക്കൽ, ഷാക്കിർ എന്നിവർ ആണ് ടെസ്റ്റിൽ പങ്കെടുത്തത്. മറ്റൊരു അംഗമായ സാദത്ത് കരിപ്പാക്കുളം ഞായറാഴ്ച ടെസ്റ്റിൽ പങ്കെടുക്കും. ബഹ്‌റിനിൽ നടക്കുന്ന കോവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിന് തയാറായി കൂടുതൽ മലയാളികൾ രംഗത്തെത്തി. ചൈനയിലെ സിനോഫാം സി.എൻ.ബി.ജി എന്ന കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആണ് ബഹ്‌റിനിൽ നടക്കുന്നത്.