- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'ഓൺലൈൻ ഓണപ്പാട്ട് മത്സരം' സംഘടിപ്പിക്കുന്നു
ഐവൈസിസി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ പ്രവാസികളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോട് അനുബന്ധിച്ച് 'ഓൺലൈൻ ഓണപ്പാട്ട് മത്സരം' സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസ് നൽകുന്നു. കൂടാതെ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന വീഡിയോക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടാകും. ഓൺലൈൻ ഓണപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുവാൻ രെജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഓഗസ്റ്റ് 27 ആണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട വാട്‌സ്ആപ്പ് നമ്പറുകൾ താഴെ കൊടുക്കുന്നു.
39501656, 33059692, 39799847, 38975945, 66988833
ഈ മത്സരത്തിന്റെ വിജയത്തിന് ബഹ്റൈനിലെ എല്ലാ പ്രവാസികളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഐ വൈ സി സി ഭാരവാഹികളായ ബെന്നി മാത്യു, ഷമീർ അലി.രാജേഷ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.