മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ഡിഫെൻസ് ഫോഴ്‌സ്(ബിഡിഎഫ്) ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംഘടനയുടെ കീഴിലുള്ള ഇന്ദിര പ്രിയദർശനി രക്തദാന സേനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാറാമത് ക്യാമ്പാണ് വ്യാഴാച്ച നടത്തിയത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ക്യാമ്പ് വിജയമായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.